?????? ???? ??????? ???????? ??.?.?? ???? ?? ???????????????? ????????????

യാമ്പു തെരുവുകളിൽ ഇനി  എൽ.ഇ.ഡി വിളക്കുകൾ

യാമ്പു: തെരുവുകൾക്ക് പ്രകാശം പരത്തുന്ന പരമ്പരാഗത വൈദ്യുതി വിളക്കുകൾ ഒഴിവാക്കി എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിച്ച്  യാമ്പു റോയൽ കമീഷൻ പരിഷ്‌കാരം ആരംഭിച്ചു. യാമ്പു സ്മാർട്ട് സിറ്റിയിൽ ഇനി വൈദ്യുതിക്ക് കുറഞ്ഞ ചെലവുള്ള ലൈറ്റ് എമിറ്റിങ് ഡയോഡുകൾ (എൽ.ഇ.ഡി ) ആയിരിക്കും ഉപയോഗിക്കുക. ഇത് വഴി 50 ശതമാനത്തിലധികം വൈദ്യുതി ലാഭിക്കാമെന്ന് അധികൃതർ കണക്കുകൂട്ടുന്നു.

വൈദ്യുതി ലാഭത്തോടൊപ്പം പരിസ്ഥിതി മലിനിനീകരണവും  അറ്റകുറ്റപ്പണികൾക്ക് വരുന്ന ചെലവും കുറക്കാനാവും. പുതിയ സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. സമയത്തി​െൻറ അവസ്ഥയനുസരിച്ച് പ്രകാശത്തി​െൻറ തീവ്രത നിയ​ന്ത്രിക്കാൻ കഴിയുന്ന ആധുനിക സംവിധാനമാണ് ഇതിനായി രൂപകൽപന ചെയ്തിട്ടുള്ളത്. 

പരമ്പരാഗത സോഡിയം ലൈറ്റുകൾ പാതകളിൽ ഇരുട്ട് ബാക്കി വെക്കുമ്പോൾ എൽ.ഇ.ഡി വിളക്കുകൾ പാതകളിൽ പൂർണമായും തൂവെള്ള വെളിച്ചം തൂവുമെന്ന് അധികൃതർ പറഞ്ഞു. റോഡുകളിലെ വിളക്കുകളുടെ അറ്റകുറ്റപ്പണി ചെയ്യാനും പരിഷ്‌കരണങ്ങൾ വരുത്താനും പ്രത്യേക ലൈറ്റിങ് ശൃംഖല സംവിധാനവും ബന്ധപ്പെട്ട വകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ട്.  

Tags:    
News Summary - yambu-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.