യാം​ബു മ​ല​ബാ​ർ എ​ഫ്.​സി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്‌​താ​ർ സം​ഗ​മ​ത്തി​ൽ നി​ന്ന്

യാംബു മലബാർ എഫ്.സി ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

യാംബു: യാംബുവിലെ മലയാളി സമൂഹത്തിന്‍റെ ജനകീയ ക്ലബായ മലബാർ എഫ്.സി വിപുലമായ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. യാംബുവിലെ മത, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും വിവിധ മേഖലയിലെ കായിക പ്രേമികളും അടക്കം ധാരാളം പേർ സംഗമത്തിൽ പങ്കുകൊണ്ടു. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ഒത്തുകൂടിയ യാംബു പ്രവാസി മലയാളികളുടെ സൗഹൃദ ഇഫ്‌താർ പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. മലബാർ എഫ്.സി സാരഥികളായ ഫർഹാൻ മോങ്ങം, സമീർ ഹസൻ, ഷബീബ് വണ്ടൂർ, അർഷദ്, ഷാമോൻ, ഹനീഫ് കൊളക്കാടൻ, ഷബീർ അരിപ്ര, അബ്ദുറഹീം കണ്ണൂർ, ജംഷീർ ഒഴുകൂർ, അബ്ദുറഹീം അരീക്കോട്, അബ്ദുറസാഖ്, അഫു, സലീം, ആരോൺ ബിജു, ഷഫീഖ് മങ്കട എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Yanbu Malabar Iftar meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.