യാംബു മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

യാംബു: ഒന്നര പതിറ്റാണ്ടിലേറെ യാംബുവിൽ പ്രവാസിയായിരുന്ന മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഏലച്ചോല ഇബ്രാഹീം (60) നാട്ടിൽ നിര്യാതനായി. അഞ്ച് വർഷങ്ങൾക്ക് മുമ്പ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ ഇബ്‌റാഹീം രോഗ ചികിത്സക്കിടെ തിങ്കളാഴ്ചയാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് മലപ്പുറം കടൂപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.

മെരുംകുന്നിലെ പരേതനായ ഏലച്ചോല അബ്ദുപ്പ ഹാജിയാണ് പിതാവ്. മാതാവ്: തായുമ്മ ഹജ്ജുമ്മ. ഭാര്യ: സൈറാബാനു (വേങ്ങര). മക്കൾ: ഇർഫാൻ (എൻജിനീയർ), ഇർഷാദ് (ബി.ബി.എ.വിദ്യാർഥി, ബംഗളൂരു). മരുമകൾ: ഷിറിൽ (തലശ്ശേരി). സഹോദരങ്ങൾ: അബൂബക്കർ, മുഹമ്മദ് റാഫി, ബേബി ഫാത്തിമ, ഹാഫിഫ, ബുഷ്റ, പരേതനായ അലി.

Tags:    
News Summary - yanbu pravasi ibrahim obit malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.