മുൻ പ്രവാസി അബുഹാജി എന്ന കുതുബി നാട്ടിൽ നിര്യാതനായി

യാംബു: സൗദി യാംബു ഇസ്ലാമിക് സെൻ്റർ ആക്ടിങ് പ്രസിഡൻറും ആദ്യകാല പ്രവാസിയുമായ കാച്ചിനിക്കാട് വടിശ്ശേരിക്കുളമ്പ് സ്വദേശി പെരിന്താറ്റിരി വടിശ്ശേരി അബുഹാജി എന്ന കുതുബി അബുക്ക (65) നിര്യാതനായി. 40 വർഷത്തിലധികമായി സൗദി യാംബുവിലെ കുതുബി ട്രേഡേഴ്ലായിരുന്നു ജോലി ചെയ്തിരുന്നത്. കഅബക്കകത്തു കയറി പ്രാർത്ഥിക്കാനവസരം ലഭിച്ച ആദ്യകാല പ്രവാസി മലയാളിയാണ്. ജീവകാരുണ്യ സാമൂഹിക പ്രവർത്തനത്തിൽ സജീവ സാനിധ്യമായിരുന്നു.

പെരിന്താറ്റിരിയിലെ മദ്റസ, പള്ളി തുടങ്ങിയ സ്ഥാപനങ്ങളുടെ കമ്മിറ്റിയിൽ നേതൃത്വം വഹിച്ചിട്ടുണ്ട്. യാംബു സമസ്ത ഇസ്‌ലാമിക് സെൻറർ, എസ്.ഐ,സി, കെ.എം.സി.സി, മുസ്ലീംലീഗ് സംഘാടകനും സജീവ പ്രവർത്തകനുമായിരുന്നു. പെരിന്താറ്റിരി മഹല്ല് കമ്മറ്റിയംഗം, പെരിന്താറ്റിരി അത്തിക്കാപറമ്പ ഇർഷാദുൽ അനാം പള്ളി കമ്മറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

കാച്ചിനിക്കാട് പരേതരായവടിശ്ശേരി അലവി ഹാജിയുടേയും പെരിന്താറ്റിരിയിലെ പറമ്പാടൻ കുഞ്ഞാത്തുവിൻ്റേയും മകനാണ്, ഭാര്യ: കിഴക്കേതിൽ ഫാത്തിമ (കടന്നമണ്ണ), മക്കൾ: അബ്ദുറഹ്മാൻ, ഉനൈസ് (ഇരുവരും ജിദ്ദ) ജുനൈദ്, സൗദാബി, നസ്റിൽ, അഫ്നാൻ, റഫ്ന, മരുമക്കൾ: യൂനുസ് കരീം, നൗഷാദ്, സൽമാൻ ഫാരിസ് (യു പാക് പാണായി), അബ്ദുൽ അക്ബർ (ഷാർജ), സഹോദരങ്ങൾ: മായിൻകുട്ടി (വടിശ്ശേരി ഹാർഡ് വേയ്സ്, മക്കരപറമ്പ) മുഹമ്മദ്, ഖദീജ (കാച്ചിനിക്കാട്) സൈനബ (കാച്ചിനിക്കാട്) ആയിശ (കൊളപ്പറമ്പ്), പരേതയായ ഫാത്തിമ (വേരു പുലാക്കൽ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30 ന് പെരിന്താറ്റിരി മഹല്ല് ജുമാ മസ്ജിദ് മഖ്ബറയിൽ നടക്കും.

Tags:    
News Summary - yanbu saudi arabia death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.