ബീഷ: യാസ് ബിഷ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ബിഷാ മുസ്തഖ്ബൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ യാസ് ക്ലബ് സെക്രട്ടറി ഷൗക്കത്ത് പാറാഞ്ചേരി അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡൻറ് ഷാഹിദ് കൊടുഗ് സ്വതന്ത്ര്യദിന സന്ദേശം നൽകി. ഹംസ ഉമർ, ഈശോ കുര്യൻ, സലാം മൽഹാൻ, ആർ. ബാബു, അബ്ദുറഹ്മാൻ ഇണ്ണി തുടങ്ങിയവർ ആശംസകൾ നേർന്നു.
വർണാഭമായ സ്വാതന്ത്ര്യദിന പരേഡിൽ യാസ് അംഗങ്ങൾ പങ്കെടുത്തു. രണ്ടു മാസക്കാലമായി നടന്നു വരുന്ന യാസ് പ്രീമിയർ ലീഗ് 2024 ഫൈനൽ പോരാട്ടവും ഇതോടനുബന്ധിച്ച് അരങ്ങേറി. ഫൈനൽ മത്സരത്തിൽ ലയൺസ് എഫ്.സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ച് എഫ്.സി ലുലു ബിഷ കിരീടം ചൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.