റിയാദ്: യവനിക കലാസാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ ബലിപെരുന്നാളിന് ‘പൊന്നമ്പിളി’ എന്ന പേരിൽ ഈദ് സംഗമം സംഘടിപ്പിച്ചു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ ജീവകാരുണ്യ പ്രവർത്തക പ്രിയ അച്ചു മുഖ്യാതിഥിയായി.
യവനിക പ്രസിഡന്റ് വിജയൻ നെയ്യാറ്റിൻകര അധ്യക്ഷത വഹിച്ചു. ഷാനവാസ് ആമുഖപ്രസംഗം നിർവഹിച്ചു. ജനറൽ സെക്രട്ടറി നാസർ ലെയ്സ് സ്വാഗതവും ട്രഷറർ കമറുദ്ദീൻ താമരക്കുളം നന്ദിയും പറഞ്ഞു. അജേഷ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. നാസർ കല്ലറ, ഷാജഹാൻ പാണ്ട, വല്ലി ജോസ്, റാഫി പാങ്ങോട്, സുധീർ കുമ്മിൾ, വി.ജെ. നസ്റുദ്ദീൻ, നൗഷാദ് ആലുവ, സനൂപ് പയ്യന്നൂർ, ഷാജഹാൻ, റഹ്മാൻ മുനമ്പത്ത്, സാബു പത്തടി, അജയൻ, സക്കീർ കരുനാഗപ്പള്ളി, നസീർ, സ്റ്റീഫൻ മോട്ടോഫോം, ജോസഫ്, ബാബുക്കുട്ടി എന്നിവർ സംസാരിച്ചു.
ഗായകൻ ജലീൽ കൊച്ചിൻ നേതൃത്വം കൊടുത്ത കലാപരിപാടിയിൽ പ്രിയ അച്ചുവിനെ കൂടാതെ റിയാദിലെ മറ്റു കലാകാരന്മാരായ സുരേഷ് കുമാർ, ഷാൻ പെരുമ്പാവൂർ, ഷിജു കൊത്തങ്കൽ, മുത്തലിബ് കാലിക്കറ്റ്, ലിനേറ്റ് സ്കറിയ, ദേവിക ബാബുരാജ്, സഫ ഷിറാസ്, ആൻഡ്രിയ ജോൺസൻ, മുഹമ്മദ് ഹാഫിസ്, അല്ലു ബാബു എന്നിവർ ഗാനങ്ങൾ ആലപിച്ചു.
മാളവിക സതീഷ്, മരിയ ജോയ് എന്നിവർ നൃത്തപരിപാടി അവതരിപ്പിച്ചു. കൃഷ്ണൻ വെള്ളച്ചാൽ, നിഷാദ്, സലാം ഇടുക്കി, നാസർ വണ്ടൂർ, ബാബുക്കുട്ടി, മുന്ന അയ്യൂബ്, ജോസഫ്, മുഹമ്മദ് ഖാൻ, കാഷിഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി. സജിൻ നിഷാൻ, നേഹ പുഷ്പരാജ് എന്നിവർ അവതാരകരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.