റിയാദ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ലുലുവിെൻറ സൗദി ശാഖകളിൽ അതിഗംഭീരമായ വർഷാവസാന ഓഫറുകൾ പ്രഖ്യാപിച്ചതായി മാനേജ്മെൻറ് അറിയിച്ചു. ഈ മാസം 12 മുതൽ 18 വരെ സൗദിയിലെ ലുലു സ്റ്റോറുകളിൽ ഉടനീളം ഓഫറുകൾ ലഭ്യമാകും. 10, 15, 20 സൗദി റിയാൽ വിലയുള്ള ഉൽപന്നങ്ങളുടെ പ്രത്യേക ശ്രേണിതന്നെ ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. പലചരക്കു സാധനങ്ങൾ, ഫ്രഷ് ഫുഡ്, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന വിഭാഗങ്ങളിൽ ആഴ്ചതോറും മികച്ച ഡീലുകൾ അവതരിപ്പിക്കുന്നു. അരി, എണ്ണ, പലവ്യഞ്ജനങ്ങൾ, പാക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, ജ്യൂസുകൾ തുടങ്ങി പലചരക്കു സാധനങ്ങളുടെ വലിയ ഒരു ശ്രേണിതന്നെ ആസ്വദിക്കാം. ഫ്രഷ് ഇറച്ചിക്കും ആകർഷകമായ ഓഫറുകളുണ്ട്. ഹോട്ട്ഫുഡ്, കേക്കുകൾ എന്നിങ്ങനെ രുചികരമായ ഭക്ഷണസാധനങ്ങൾക്കും വിലക്കുറവ് ഉണ്ടാകും. ഫാഷൻ, ലൈഫ് സ്റ്റൈൽ, ആരോഗ്യ സൗന്ദര്യ ഉൽപന്നങ്ങൾ, കളിപ്പാട്ടങ്ങൾ, കായിക ഉൽപന്നങ്ങൾ, വീട്ടുപയോഗ വസ്തുക്കൾ എന്നീ വിഭാഗങ്ങളിലും ആകർഷകമായ നിരക്കുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.