ജിദ്ദ: യമനിൽ സൗദി സഖ്യസേനയുടെ നേതൃത്വത്തിൽ ഹൂതികൾക്കെതിരായ പോരാട്ടം നിർണായകഘട്ടത്തിൽ എത്തി നിൽക്കെ സഖ്യസേന രാജ്യങ്ങളിലെ വാർത്താവിതരണ മന്ത്രിമാരുടെയും മാധ്യമപ്രവർത്തകരുടെയും സമ്മേളനം ശനിയാഴ്ച ജിദ്ദയിൽ നടക്കും. സൗദി അറേബ്യ, ഇൗജിപ്ത്, പാകിസ്ഥാൻ, മൊറോക്കോ, ജോർഡൻ, യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, സെനഗൽ, സുഡാൻ തുടങ്ങിയ സഖ്യരാജ്യങ്ങളിലെ മന്ത്രിമാരാണ് യോഗത്തിൽ പങ്കടുക്കുന്നത്. രാജ്യത്തെയും വിദേശത്തെയും മാധ്യമപ്രവർത്തകരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യമനിലെ സംഭവ വികാസങ്ങളെ ലോകത്തെ കൃത്യമായി അറിയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ യമനിൽ രാഷ്ട്രീയ പരിഹാരത്തിന് ഹൂതികളെ സമ്മർദ്ത്തിലാക്കുകയാണ് അറബ് സഖ്യസേനയുടെ ഇടപെടലിലൂടെ ഉദ്ദേശിക്കുന്നതെന്ന് സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. യമനിലെ ജനങ്ങളുടെ സുരക്ഷക്കാണ് സഖ്യസേന മുന്തിയ പരിഗണന നൽകുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. യമനിലെ സാധാരണക്കാരെ ഉപയോഗിച്ച് സൈന്യത്തിന് കോട്ട കെട്ടുകയാണെന്ന് അൽ മാലിക്കി അരോപിച്ചു. രാഷ്ട്രീയപരിഹാരമാണ് യമനിലെ പൗരൻമാർക്ക് എറ്റവും ഉചിതം. രാജ്യത്ത് നിയമാനുസൃത ഗവൺമെൻറിനെ പുനഃസ്ഥാപിക്കാൻ സഖ്യസേനയുടെ നേതൃത്വത്തിൽ കഠിനപരിശ്രമത്തിലാണ്. സഖ്യസേനയുടെ പിന്തുണയോടെ കഴിഞ്ഞ ആഴ്ച യമൻ സൈന്യം ഹൂതി നിയന്ത്രണത്തിലായിരുന്ന ഹുദൈദ വിമാനത്താവളം മോചിപ്പിച്ചു. സഅദ പ്രവിശ്യയുടെ മോചനം അന്തിമഘട്ടത്തിലാണ്.
ഹൂതികൾ സാധാരണക്കാരെ ഉപയോഗിച്ച് വിമതസൈനന്യത്തിന് കോട്ടയൊരുക്കുന്നു. അവടത്തെ കച്ചവടക്കാരിൽ നിന്ന് അധികനികുതി നിർബന്ധിച്ച് ഇൗടാക്കി അവരുടെ യുദ്ധാവശ്യത്തിന് പണം കണ്ടെത്തുകയാണെന്ന് സഖ്യസേന വക്താവ് ആരോപിച്ചു. നിരവധി മനുഷ്യാവകാശ പ്രവർത്തകരെയും ഹൂതികൾ തടങ്കലിലാക്കിയിരിക്കയാണ്. അതേസമയം ഹുദൈദയിലെ ജനങ്ങൾക്ക് സാധ്യമായ എല്ലാ വഴികളിലൂടെയും സഹായം എത്തിച്ചുകൊണ്ടിരിക്കയാണ്. ഭക്ഷണവും മരുന്നും ഉൾപെടെ സഹായമ വിതരണം ചെയ്യുന്നതിൽ യാതൊരു വിവേചനവും കാണിക്കുന്നില്ല ^ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.