ജിദ്ദ: സൗദി അറേബ്യയിലെ മക്ക പട്ടണത്തിന് നേരെ വീണ്ടും യമനിൽ നിന്ന് മിസൈൽ. ഹൂതി വിമതർ പ്രയോഗിച്ച ബാലിസ്റ്റിക് മിസൈലിനെ ത്വാഇഫിന് സമീപം വെച്ച് സൗദി വ്യോമ പ്രതിരോധ സംവിധാനം തകർത്തു.
മക്കക്ക് 69 കിലോമീറ്റർ അകലെയാണ് മിസൈൽ തകർന്നുവീണത്. നാശനഷ്ടങ്ങളില്ല. വ്യാഴം രാത്രിയോടെ ഉണ്ടായ സംഭവത്തെ കുറിച്ച് വെള്ളിയാഴ്ച രാവിലെയാണ് അറബ് സഖ്യസേനയുടെ സെൻട്രൽ കമാൻഡ് ഒൗദ്യോഗികമായി വിശദീകരണം ഇറക്കിയത്.
ഹജ്ജ് സീസണിൽ പരിഭ്രാന്തി സൃഷ്ടിക്കാനുള്ള ബോധപൂർവ ശ്രമത്തിന്‍റെ ഭാഗമാണിതെന്ന് സൗദിയുടെ ഒൗദ്യോഗിക വാർത്ത ഏജൻസി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.