സൗ​ദി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേഴ്സൻ

സാ​റ അ​ൽ​ത​മീ​മി

സൗ​ദി​യു​ടെ സാ​മൂ​ഹി​ക പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ കാ​ത​ൽ യു​വ​തി​ക​ൾ -സാ​റ അ​ൽ​ത​മീ​മി

ദ​മ്മാം: സൗ​ദി അ​റേ​ബ്യ അ​തി​ശ​ക്ത​മാ​യ സാ​മ്പ​ത്തി​ക സാ​മൂ​ഹി​ക പ​രി​ഷ്‌​കാ​ര​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​കു​മ്പോ​ൾ ഈ ​മാ​റ്റ​ത്തി​ന്‍റെ കാ​ത​ൽ സ്ത്രീ​ക​ളും യു​വാ​ക്ക​ളു​മാ​ണെ​ന്ന്​ സൗ​ദി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേഴ്സൻ സാ​റ അ​ൽ​ത​മീ​മി.

ദു​ബൈ​യി​ൽ ന​ട​ന്ന അ​റ​ബ്​ വി​മ​ൻ​സ്​ ഫോ​റ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. സൗ​ദി​യി​ലെ സ്ത്രീ​ക​ൾ എ​പ്പോ​ഴും പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള​വ​രും ക​ഠി​നാ​ധ്വാ​നി​ക​ളു​മാ​യി​രു​ന്നു. എ​ന്നാ​ൽ, അ​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത​താ​യി​രു​ന്നു അ​വ​രു​ടെ വ​ഴി ത​ട​ഞ്ഞി​രു​ന്ന​ത്. സൗ​ദി​യു​ടെ സ​മ​ഗ്ര സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക പ​രി​ഷ്കാ​ര പ​ദ്ധ​തി​യാ​യ 'വി​ഷ​ൻ 2030' അ​തി​രു​ക​ളി​ല്ലാ​ത്ത ആ​കാ​ശ​മാ​ണ്​ പ​റ​ക്കാ​ൻ സൗ​ദി സ്ത്രീ​ക​ൾ​ക്കാ​യി തു​റ​ന്നി​ട്ട​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ വ​ഴി ക​ണ്ടെ​ത്താ​നും പി​ൻ​ഗാ​മി​ക​ൾ​ക്കാ​യി വ​ഴി​യൊ​രു​ക്കാ​നും പോ​രാ​ടി​യ സ്ത്രീ​ക​ൾ സൗ​ദി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന്​ കൂ​ടു​ത​ൽ സൗ​ദി വ​നി​ത​ക​ൾ ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​തും വി​വി​ധ മേ​ഖ​ല​ക​ളി​ൽ തി​ള​ങ്ങു​ന്ന​തും നാം ​കാ​ണു​ന്നു. ക​ഴി​വി​ല്ലാ​യ്മ കൊ​ണ്ട​ല്ല, അ​വ​സ​ര​ങ്ങ​ളു​ടെ അ​ഭാ​വ​മാ​യി​രു​ന്നു എ​ന്ന്​ ന​മു​ക്ക​ത്​ വ്യ​ക്ത​മാ​ക്കി​ത്ത​രു​ന്നു. വി​ഷ​ൻ 2030 സ്ത്രീ​ക​ൾ​ക്ക്​ എ​ല്ലാ മേ​ഖ​ല​യി​ലും തു​ല്യ​വും സ​മു​ന്ന​ത​വു​മാ​യ സ്ഥാ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു എ​ന്ന​ത്​ ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. സൗ​ദി വ​ലി​യൊ​രു സ​മൂ​ഹ​മാ​ണ്. ഇ​വി​ടെ സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ​ര​സ്പ​ര പി​ന്തു​ണ ആ​വ​ശ്യ​മാ​ണ്. അ​തു​കൊ​ണ്ട്​ ​ത​ന്നെ ലിം​ഗ​ഭേ​ദ​മി​ല്ലാ​തെ മി​ക​ച്ച വ്യ​ക്തി​ക​ൾ​ക്ക്​ അ​വ​സ​രം ന​ൽ​കു​ക എ​ന്ന​താ​യി​രി​ക്ക​ണം ല​ക്ഷ്യ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എ​ല്ലാ​വ​ർ​ക്കും തു​ല്യ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ക.

അ​താ​ണ് ത​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ട് -അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സ്ത്രീ​ക​ൾ​ക്ക്​ മു​ന്നി​ലു​ള്ള ഒ​രേ​യൊ​രു വെ​ല്ലു​വി​ളി, സ്വ​യം വി​ശ്വ​സി​ക്കു​ക​യും എ​ന്താ​ണോ ആ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത് അ​താ​കാ​ൻ ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ക​യു​മാ​ണ്. സ്വ​യം വി​ശ്വ​സി​ക്കു​ക​യും തെ​റ്റു​ക​ൾ വ​രു​ത്തു​ന്ന​തി​ൽ കു​ഴ​പ്പ​മി​ല്ലെ​ന്ന് അ​റി​യു​ക​യും വേ​ണം. കാ​ര​ണം അ​ത് വ​ള​രു​ന്ന​തി​ന്‍റെ​യും പ​ഠി​ക്കു​ന്ന​തി​ന്‍റെ​യും മി​ക​വ് പു​ല​ർ​ത്തു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​ണ് -അ​ൽ​ത​മീ​മി പ​റ​ഞ്ഞു. രാ​ജ്യ​ത്ത് സ്ത്രീ​ക​ൾ നി​ല​വി​ൽ ഒ​രു സു​വ​ർ​ണ കാ​ല​ഘ​ട്ട​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നും രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ മ​റ്റേ​തൊ​രു ഘ​ട്ട​ത്തെ​ക്കാ​ളും കൂ​ടു​ത​ൽ നാ​ട​കീ​യ​മാ​യ വേ​ഗ​ത്തി​ൽ അ​വ​സ​ര​ങ്ങ​ൾ വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. നി​ർ​മാ​ണം, കാ​ർ റി​പ്പ​യ​ർ ഷോ​പ്പു​ക​ൾ, പൊ​ലീ​സ് സേ​ന എ​ന്നി​വ​പോ​ലെ സ്ത്രീ​ക​ൾ​ക്കു​മു​മ്പ് അ​ട​ച്ചി​ട്ടി​രു​ന്ന മേ​ഖ​ല​ക​ളും ഇ​പ്പോ​ൾ സ്ത്രീ​ക​ൾ​ക്കു​കൂ​ടി തു​റ​ന്നു​കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്. സൗ​ദി​യി​ൽ സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ ഏ​റ്റ​വും മു​ന്നി​ലാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്റ്റാ​റ്റി​സ്റ്റി​ക്‌​സി​ന്‍റെ ഏ​റ്റ​വും പു​തി​യ ക​ണ​ക്ക്​ പ്ര​കാ​രം സൗ​ദി​യി​ലെ തൊ​ഴി​ലാ​ളി​ക​ളി​ൽ 35 ശ​ത​മാ​ന​വും സ്ത്രീ​ക​ളാ​ണ്.

Tags:    
News Summary - Young women is the basic Saudi social reform - Sarah Altamimi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.