ജിദ്ദ: ഗസ്സക്കുമേൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെ യൂത്ത് ഇന്ത്യ നോർത്ത് ചാപ്റ്ററിന് കീഴിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. ഖൈരിയ്യ വില്ല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ.പി. നൂറുദ്ദീൻ മമ്പാട് മുഖ്യപ്രഭാഷണം നടത്തി. താഹിർ ജാവേദ് അധ്യക്ഷത വഹിച്ചു. 20 ദിവസത്തിലേറെയായി ഗസ്സക്കുമേൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയിൽ ലോകരാഷ്ട്രങ്ങൾ മൗനം പാലിക്കുന്നത് ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. നിരപരാധികളായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലാക്കൊല ചെയ്യുന്ന ഇസ്രായേൽ നടപടി ഉടൻ അവസാനിപ്പിക്കേണ്ടതാണ്.
ഇതിനായി മുഴുവൻ സമൂഹവും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും സംഗമം വിലയിരുത്തി. ചർച്ച ഹസീബ് റഹ്മാൻ നിയന്ത്രിച്ചു. ഹഫീദ്, അൻസാരി, ഉമൈർ, നഈം എന്നിവർ സംസാരിച്ചു. തമീം അബ്ദുല്ല സമാപന പ്രഭാഷണം നിർവഹിച്ചു. സൈഫുല്ല ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.