Youth India Super Cup: Trophy unveiling and fixture announcementറിയാദ്: യൂത്ത് ഇന്ത്യ റിയാദ് സംഘടിപ്പിക്കുന്ന സൂപ്പർ കപ്പ് സെവൻസ് ഫുട്ബാൾ ടൂർണമെൻറ് നാലാം സീസണിന്റെ ട്രോഫി ലോഞ്ചിങ്ങും മത്സര സമയാവലിയുടെ പ്രകാശനവും നടന്നു. മലസ് പെപ്പർ ട്രീ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കായിക സാമൂഹിക രംഗത്തെ പ്രമുഖരടക്കം നിരവധി പേർ പങ്കെടുത്തു. ശാമിലിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ അവതാരകനായ യൂത്ത് ഇന്ത്യ ക്ലബ് സെക്രട്ടറി നബീൽ പാഴൂർ സ്വാഗതം പറഞ്ഞു. നൂറാന മെഡിക്കൽ സെൻറർ ജനറൽ മാനേജർ ഫാഹിദ് നീലാഞ്ചേരിയും മസ്ദർ ഗ്രൂപ് പ്രതിനിധി സ്മിജോ തോമസും ചേർന്ന് പുതിയ ട്രോഫിയുടെ അനാഛാദനം നിർവഹിച്ചു. കളിയോടൊപ്പം ഒരു സംസ്കാരവും പകർന്നു നൽകുന്ന യൂത്ത് ഇന്ത്യ, കായിക രംഗത്ത് മാത്രമല്ല സാംസ്കാരിക സേവന തുറകളിലും മാതൃകാപരമായ സാന്നിധ്യമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. നൗഷാദ്, സമദ്, അജ്മൽ, റഫീഖ്, നിസാം, ഫാസിൽ, ബാസിം, അബ്ദുല്ല വല്ലാഞ്ചിറ, മുജീബ് ഉപ്പട, സൈഫു കരുളായി, സാബിർ, അഫ്താബുറഹ്മാൻ, അഷ്ഫാഖ് കക്കോടി, തൗഫീഖുറഹ്മാൻ, ലത്തീഫ് ഓമശ്ശേരി എന്നിവർ സംസാരിച്ചു. മത്സര ഫിക്സ്ചറിന്റെ ഔപചാരിക പ്രകാശനം നൗഷാദ് (ഫ്യൂച്ചർ മൊബിലിറ്റി) അജ്മൽ (അനലൈറ്റിസ്) എന്നിവർ ചേർന്ന് നടത്തി. തുടർന്നു ക്ലബ് പ്രതിനിധികൾ അതിഥികളിൽനിന്നും ഫിക്സ്ചർ കോപ്പികൾ ഏറ്റുവാങ്ങി. രണ്ട് ഗ്രൂപ്പുകളിലായി എട്ടു വീതം ടീമുകളാണ് ടൂർണമെൻറിൽ പങ്കെടുക്കുന്നത്.
അൽ ഖർജ് റോഡിലെ അൽ ഇസ്കാൻ സ്റ്റേഡിയത്തിൽ ഈ മാസം 21, 22 തീയതികളിലാണ് മത്സരങ്ങൾ. ആഷിഖ് പരപ്പനങ്ങാടി, ഷാജഹാൻ, ഷംസു ചേളാരി, നശീദ്, മുജീബ്, അഹ്മദ്, റൂബൈസ്, നൗഫാൻ, ഇർഷാദ് ബാനോത്, മുഹമ്മദ് അലി, ബാസിത്, അൻസീം, ശരീഫ് മുക്കം, സുഹൈർ ചേർപ്പുളശ്ശേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. റിഫ ടെക്നിക്കൽ ചെയർമാൻ ഷക്കീൽ തിരൂർക്കാട് ചടങ്ങിൽ സംബന്ധിച്ചു. മുഹമ്മദലി വളാഞ്ചേരി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.