യാം​ബു​വി​ൽ ’യൂ​ത്ത​ൻ​സ് ഗ്രൂ​പ്' സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ളാ​യ

എ​വ​ർ ഗ്രീ​ൻ എ​ഫ്.​സി ടീം

'യൂത്തൻസ് ഗ്രൂപ്' ഈദ് ഫുട്ബാൾ ഫെസ്റ്റ്: എവർ ഗ്രീൻ എഫ്.സി ടീം ജേതാക്കൾ

യാംബു: പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് യാംബുവിലെ മലയാളി യുവാക്കളുടെ കൂട്ടായ്മയായ 'യൂത്തൻസ് ഗ്രൂപ്' സംഘടിപ്പിച്ച ഏകദിന ഫുട്ബാൾ മത്സരത്തിൽ എവർ ഗ്രീൻ എഫ്.സി ടീം ജേതാക്കളായി. ജി.എം. 16 എഫ്.സി ടീമിനെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ് എവർ ഗ്രീൻ എഫ്.സി. ടീം മിന്നും വിജയം നേടിയത്. യാംബുവിലെ പ്രമുഖരായ എട്ട് ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. ജി.എം. 16 എഫ്.സി ടീമിലെ നസീബ് മികച്ച കളിക്കാരനായും എവർ ഗ്രീൻ എഫ്.സി ടീമിലെ ഷമീർ ബെസ്റ്റ് സ്റ്റോപ്പറായും സുഹൈൽ ബെസ്റ്റ് ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.

ഇബ്രാഹിം, റിയാസ് മോൻ എന്നിവർ ജേതാക്കൾക്കുള്ള ട്രോഫിയും ഷബീർ ഹസൻ, ഹനീഫ എന്നിവർ റണ്ണേഴ്സിനുള്ള ട്രോഫിയും സമ്മാനിച്ചു. 40 വയസ്സിന് മുകളിലുള്ളവർക്കായി ടൂർണമെൻറ് കമ്മിറ്റി സംഘടിപ്പിച്ച പ്രദർശനമത്സരം കാണികൾക്ക് ആവേശം പകർന്നു. യാംബുവിലെ പഴയ കളിക്കാരായ സിറാജ് മുസ്ലിയാരകത്ത്, ഷബീർ ഹസൻ, അബ്ദുൽ ഹമീദ് അറാട്കോ, മാമുക്കോയ ഒറ്റപ്പാലം തുടങ്ങിയവർ പങ്കെടുത്ത കളിയിൽ സിറാജ് മുസ്ലിയാരകത്ത് അടിച്ച ഏക ഗോളിൽ ജെംസ് ടീം വിജയിച്ചു. നാസർ നടുവിൽ വിജയിച്ച ടീമിനുള്ള ട്രോഫി വിതരണം ചെയ്തു.

Tags:    
News Summary - ‘Youthans Group’ Eid Football Fest: Evergreen FC Team Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.