ചികിത്സക്ക്​ പോയ പ്രവാസി നാട്ടിൽ നിര്യതനായി

നജ്റാന്‍: പ്രതിഭ സാസ്കാരിക വേദി നജ്റാന്‍, യദുമ കോ-ഒാര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡൻറ്​ ആലപ്പുഴ കായംകുളം ചേരാവള്ളി സ്വദേശി സക്കീര്‍ ഹുസൈന്‍ (45) നാട്ടില്‍ നിര്യാതനായി.രണ്ട് മാസം മുമ്പ്​ യദുമയില്‍വെച്ച്​  ഹൃദയാഘാതം ഉണ്ടായിരുന്നു.  തുടര്‍ചികിത്സക്കായി നാട്ടിൽ പോയാതാണ്​.   

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ്​ മരണം. നെദിയത്ത് വേലിയില്‍ കുടുംബാഗമാണ്. പിതാവ് - പരേതനായ ജാഫര്‍ കുട്ടി. മാതാവ്‌: പരേതയായ റംല ബീവി. ഭാര്യ: നസീറ ബീവി.  മക്കള്‍: സാദിഖ്, സജാദ്, സഹ്​ല.  സക്കീർ ഹുസൈ​​െൻറ നിര്യാണത്തിൽ പ്രതിഭ സാംസ്കാരികവേദി കേന്ദ്ര കമ്മറ്റി അനുശോചിച്ചു.
 

Tags:    
News Summary - Zakkeer Hussain Obit-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.