ജിദ്ദ: ഒമാൻ എയർ വിമാനത്തിൽ ജിദ്ദയിൽനിന്ന് യാത്ര ചെയ്യുന്നവർക്ക് അഞ്ചു ലിറ്റർ സംസം വെള്ളം സൗജന്യമായി കൂടെ കൊണ്ടുപോകാമെന്ന് വിമാനക്കമ്പനി അറിയിച്ചു. ഉംറ യാത്രക്കാർക്കും അല്ലാത്തവർക്കും ആനുകൂല്യം ലഭിക്കും. വിമാനത്താവളത്തിലെ അംഗീകൃത കൗണ്ടറിൽനിന്നു വാങ്ങുന്ന സംസം ബോട്ടിൽ ആയിരിക്കണം. ലഗേജുകൾക്കകത്ത് സംസം ബോട്ടിൽ പാക്ക് ചെയ്തു കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും വിമാനക്കമ്പനി അറിയിച്ചു.
കോവിഡിനുമുമ്പ് ജിദ്ദയിൽനിന്നു യാത്രചെയ്യുന്നവർക്ക് തങ്ങളുടെ ലഗേജിന്റെ കൂടെ അഞ്ചു ലിറ്റർ സംസം വെള്ളം സൗജന്യമായി കൊണ്ടുപോകാൻ വിവിധ വിമാനക്കമ്പനികൾ അനുവദിച്ചിരുന്നെങ്കിലും കോവിഡിനുശേഷം ഈ ആനുകൂല്യം പല കമ്പനികളും നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇത് ഉംറ യാത്രക്കാർക്കടക്കം പ്രയാസങ്ങൾ ഉണ്ടാക്കിയിരുന്നു. ഒമാൻ വിമാനക്കമ്പനിയുടെ തീരുമാനത്തിനു പിന്നാലെ മറ്റു കമ്പനികളും നേരത്തേയുണ്ടായിരുന്ന ഈ ആനുകൂല്യം പുനഃസ്ഥാപിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.