റിയാദ്: മൂന്നു പതിറ്റാണ്ടിലധികം നീണ്ട പ്രവാസം അവസാനിപ്പിച്ച് റിയാദിലെ അറിയപ്പെടുന്ന സാമൂഹികപ്രവർത്തകനും കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറിയുമായ സുബൈർ അരിമ്പ്ര മടങ്ങുന്നു. 1989ൽ റിയാദിലെ ബാ അബ്ദുറഹീം അൽഅമൂദി കമ്പനിയിലേക്ക് സെയിൽസ്മാൻ തസ്തികയിൽ ജോലിക്കെത്തിയ സുബൈർ നീണ്ടകാലത്തെ സേവനത്തിലൂടെ കീ അക്കൗണ്ട്സ് ഇൻ ചാർജ്ജ് (സെയിൽസ്) ആയി ഉയർന്ന പദവിയിലിരുന്ന് വിരമിച്ചാണ് പ്രവാസത്തിന് അന്ത്യം കുറിക്കുന്നത്.
അഞ്ചു വർഷം ഖത്തറിൽ ജോലി നോക്കിയ ശേഷമാണ് റിയാദിലെത്തുന്നത്. രണ്ട് ഘട്ടങ്ങളിലായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ വൈസ് പ്രസിഡൻറ്, സെക്രട്ടറി പദവികളും മലപ്പുറം ജില്ല ജനറൽ സെക്രട്ടറി, തിരൂരങ്ങാടി മണ്ഡലം പ്രസിഡൻറ് എന്നീ പദവികളും വഹിച്ചു. കൂടാതെ സി.എച്ച്. സ്മാരക വേദി, സഹ്യ കലാവേദി, മാപ്പിള കലാഅക്കാദമി, നിള കുടുംബ വേദി, തിരൂരങ്ങാടി പി.എസ്.എം.ഒ അലൂംനി തുടങ്ങിയ സംഘടനകളുടെയും ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി രണ്ടു തവണ സംഘടിപ്പിച്ച സ്കൂൾ ഫെസ്റ്റിെൻറ മുഖ്യ സംഘാടകരിലൊരാളായിരുന്നു. 21 വർഷമായി കുടുംബമൊത്ത് റിയാദിൽ കഴിയുന്ന സുബൈറിെൻറ മക്കൾ ഇരുവരും റിയാദിൽ സുപരിചിതരാണ്.
നിലവിൽ പാരിസിൽ െഎക്യരാഷ്ട്ര സഭയുടെ കീഴിലുള്ള യുനൈറ്റഡ് നാഷനൽ ഇൻഡസ്ട്രിയൽ ഡെവലപ്പ്മെൻറ് ഓർഗനൈസേഷ (യുനിഡോ)നിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് അമീൻ സ്കൂൾ തലത്തിൽ സൗദിയിലും ഗൾഫ് തലത്തിലും നടന്ന ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. രണ്ടാമത്തെ മകൻ ഏഴ് വയസ്സുകാരനായ മുഹമ്മദ് റാസിയും ഇതേ രീതിയിൽ റിയാദിലെ വിവിധ വേദികളിൽ നിറഞ്ഞു നിൽക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. മുഹമ്മദ് ഹമ്മാദ് ഇളയ മകനാണ്. ഭാര്യ: റസിയ. മലപ്പുറം ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറും മുസ്ലിം ലീഗ് നേതാവുമായ അരിമ്പ്ര മുഹമ്മദ് മാസ്റ്ററുടെയും സൈനബ തയ്യിലിെൻറയും മകനാണ് സുബൈർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.