ഷാര്‍ജ: യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റായ ഷാര്‍ജയിലെ സഫാരിയില്‍ 10, 20, 30 പ്രമോഷന് വീണ്ടും തുടക്കം. സഫാരിയുടെ ഏറ്റവും ജനപ്രിയ പ്രമോഷനാണിത്. സാധാരണ ജനങ്ങള്‍ക്ക് ഏറ്റവുമേറെ പ്രയോജനപ്പെടുന്ന രീതിയിലാണ് പുതുവര്‍ഷത്തില്‍ പ്രമോഷന് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു.
ഉപഭോക്താക്കൾക്ക് ചുരുങ്ങിയ ബജറ്റില്‍ ഏറ്റവും ഗുണനിലവാരമുള്ള ബ്രാന്‍ഡഡ് ഇനങ്ങള്‍ ഉള്‍പ്പെടെ 500ലധികം ഉല്പന്നങ്ങളാണ് 10, 20, 30 പ്രമോഷനിൽ ഒരുക്കിയിരിക്കുന്നത്. ജനുവരി 29 മുതല്‍ പ്രമോഷനിൽ പങ്കെടുക്കാം. സൂപ്പര്‍മാര്‍ക്കറ്റ് ആൻഡ് ഡിപ്പാര്‍ട്മെന്റ് സ്റ്റോർ, ഫര്‍ണിച്ചര്‍ സ്റ്റോർ, സഫാരി ബേക്കറി ആൻഡ് ഹോട്ട്ഫുഡ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും പ്രമോഷന് ലഭ്യമാണ്.
വിന്10 നിസ്സാൻ സണ്ണി കാര്‍ പ്രമോഷനാണ് ഇപ്പോള്‍ നടന്നുവരുന്നത്. 2023 ജൂലൈ 25 മുതല്‍ 2024 ജൂൺ രണ്ടു വരെ നീളുന്ന മെഗാ പ്രമോഷന്റെ കാലയളവിലായി ഇടവേളകളില്ലാതെ ഓരോ മാസവും നടക്കുന്ന നറുക്കെടുപ്പിൽ ഓരോ കാർ വീതം മൊത്തം 10 നിസ്സാന്‍ സണ്ണി കാറുകൾ സമ്മാനമായി നല്‍കും. സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് 50 ദിർഹത്തിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈറാഫിള് കൂപ്പണ്‍ വഴി മൈ സഫാരി ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ഏതൊരാള്‍ക്കും ഈ മെഗാ സമ്മാന പദ്ധതിയില്‍ പങ്കാളികളാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.