എക്സ്പോയുടെ 'ഹൃദയം', 'കിരീടത്തിലെ മുത്ത്' എന്നല്ലാം അറിയപ്പെടുന്ന നിർമിതിയാണ് അൽ വസ്ൽ പ്ലാസ. മൂന്ന് പവലിയനുകളെ ബന്ധിപ്പിക്കുന്ന നഗരിയുടെ കേന്ദ്രബിന്ദു. മേളയിലെ ഏറ്റവു സുപ്രധാന പരിപാടികൾ ഇവിടെയായിരിക്കും. കഴിഞ്ഞ രാത്രിയിൽ ഉദ്ഘാടന ചടങ് അരങ്ങേറിയ ഇവിടെ വിവിധ രാജ്യങ്ങളുടെ ദേശീയ ദിനാഘോഷങ്ങളും നടക്കും.
എക്സ്പോയിലെത്തുന്ന സന്ദർശകരെ സ്വീകരിക്കുന്നത് ഈ കൂറ്റൻ ഗേറ്റാണ്. ഉയരവും വ്യത്യസ്തമായ രൂപകൽപനയും ആരെയും ആകർഷിക്കുന്നതാണ്. സന്ദർശകർക്ക് എക്സ്പോ ഓർമക്ക് ചിത്രങ്ങൾ പകർത്താൻ ഏറ്റവും യോജിച്ച സ്ഥലം.
ഓപർചുനിറ്റി പവലിയൻ
എക്സ്പോയുടെ സബ് തീമുകളിൽ പ്രധാനപ്പെട്ടത്. വരും തലമുറക്ക് മികച്ച ഭാവി സൃഷ്ടിക്കുന്നതിൽ പ്രോത്സാഹനം നൽകുകയാണ് പവലിയൻ തീം ലക്ഷ്യമിടുന്നത്. പുതിയ അവസരങ്ങളെയും സാധ്യതകളെയും പരിചയപ്പെടുത്താൻ സൗകര്യം. 'പ്ലഡ്ജ് റൂം' ആണ് പവലിയനിലെ പ്രധാന ആകർഷകം.
'ടെറ' എന്നും അറിയപ്പെടുന്ന പവലിയൻ സുസ്ഥിര വികസന മാതൃകകളെ പരിചപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം, സോളാർ ഊർജത്തിെൻറ പ്രധാന്യം, ജല ഉപഭോഗത്തിെൻറ പുതു മാതൃകൾ എന്നിവ ഇവിടെ പ്രദർശിപ്പിക്കും. പവലിയന് ചുറ്റുമുള്ള 'സോളാർ ട്രീസ്' ആകർഷകം.
എക്സ്പോയിലെ ഏറ്റവും മനോഹര നിർമിതികളിലൊന്ന്.'അലിഫ്', അഥവാ മൊബിലിറ്റി പവലിയനിൽ ഭാവി ഗതാഗത സൗകര്യങ്ങൾ, ബഹിരാകാശ സാധ്യതകൾ, ഡിജിറ്റൽ മേഖലയിലെ പുതു സങ്കേതികൾ എന്നിവ പരിചയപ്പെടുത്തും. 330മീറ്റർ നീളമുള്ള മൊബിലിറ്റി ട്രാക്കിൽ നൂതനമായ ഉപകരണങ്ങൾ പ്രദർശിപ്പിക്കും.
എക്സ്പോയിൽ ആദ്യമായി അവതരിപ്പിച്ച സ്ഥിരം കലാസൃഷ്ടിയാണ് 'കിമേറ'. കുവൈത്തി കലാകാരിയായ മോനിറ അൽ ഖാദിരിയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള 11 ആർടിസ്റ്റുകളുമാണ് ഇതിെൻറ രൂപകൽപന നിർവഹിച്ചത്. വിഖ്യാത അറബ് മാത്തമാറ്റീഷ്യൻ ഇബ്നുൽ ഹൈതമിെൻറ തത്വത്തിൽ നിന്നാണ് പ്രചോദനം. എക്സ്പോയിൽ വിവിധയിടങ്ങളിൽ ഇതിനെ കാണാനാകും.
റാശിദും ലത്തീഫയും
എക്സ്പോയുടെ 'ഭാഗ്യചിഹ്ന'ങ്ങളാണ് റാശിദും ലത്തീഫയും. മേളക്കെത്തുന്ന കുട്ടികളെയും കുടുംബങ്ങളെയും സ്വീകരിക്കുക ഇവരായിരിക്കും.
വിവിധ വിനോദ പരിപാടികളിലും മറ്റും കുട്ടികളോടൊപ്പം ചേരുകയും വഴി കാണിക്കുകയും ചെയ്യുന്ന ഈ 'മാസ്കോടു'കൾ ഏവരെയും ആകർഷിക്കുന്നതാണ്.
നഗരിയിൽ പലയിടങ്ങളിലായി ഇവരുണ്ടാകും.
അൽ വസ്ൽ പ്ലാസക്കും ജൂബിലി പാർകിനും ഇടയിൽ സ്ഥിതി ചെയ്യുന്ന അൽഭുതക്കാഴ്ച. വിപരീതദിശയിലേക്ക് സഞ്ചരിക്കുന്ന വെള്ളച്ചാട്ടമാണിത്. സംഗീതത്തിെൻറ അകമ്പടിയുമുണ്ട്. സന്ദർശകർക്ക് ഇതിന് സമീപത്ത് പോകാനും കാണാനും സൗകര്യമുണ്ടായിരിക്കും.
4.38സ്ക്വയർ കിലോമീറ്റർ വലുപ്പമുള്ള എക്സ്പോ നഗരിയെ മുഴുവനായും കാണാൻ കഴിയുന്ന നിരീക്ഷണ ഗോപുരം. 'ഗാർഡൻ ഇൻ ദ സ്കൈ' എന്നുമിത് അറിയപ്പെടുന്നു. രണ്ട് നിലകളെ പരസ്പരം ബന്ധിപ്പിച്ച കാബിനുകൾ സന്ദർശകരുമായി താഴേക്കും മുകളിലേക്കും ചുറ്റി സഞ്ചരിക്കും. ജൂബിലി പാർകിലാണിത് സ്ഥിതി ചെയ്യുന്നത്.
യു.എസ് പവലിയന് പുറത്താണ് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കററ്റിെൻറ കൂറ്റൻ മാതൃക തയ്യാറായിട്ടുള്ളത്.
ബഹിരാകാശ യാത്രകളെ പറ്റിയുള്ള യു.എസ് പവലിയൻ എക്സിബിഷൻ കണ്ട് പുറത്തിറങ്ങുേമ്പാൾ സന്ദർശകർ ഇതിന് മുമ്പിലെത്തും. ഇവിടെ നിന്ന് ചിത്രങ്ങൾ പകർത്താൻ അവസരമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.