അബൂദബി: തിരൂർ തിരുനാവായ എടക്കുളം സ്വദേശി പൂക്കയിൽ കുഞ്ഞീദു എന്ന അബു ഫൈസൽ (62) നാട്ടിലുള്ള നാലു മക്കളെയും ഭാര്യയേയും കണ്ടിട്ട് ഒരു പതിറ്റാണ്ടു കഴിഞ്ഞു. അബൂദബി മുസഫ വ്യവസായ നഗരിയിൽ അൽ മക്കാൻ കോർണർ എന്ന പേരിൽ ഹോട്ടൽ നടത്തിയുണ്ടായ നഷ്ടംമൂലം നൽകാനുള്ള ഒരുലക്ഷം ദിർഹം കൊടുക്കാൻ നിവൃത്തിയില്ലാത്തതാണ് കുഞ്ഞീദുവിനെ ഇപ്പോഴും ഇവിടെ പിടിച്ചുനിർത്തുന്നത്. ഉയർന്ന രക്തസമ്മർദം, പ്രമേഹം, കാലിൽ ചൊറിഞ്ഞു കടി തുടങ്ങിയ രോഗങ്ങളും അലട്ടുന്നു.
ഹോട്ടലിലേക്ക് സാധനങ്ങൾ വാങ്ങിയ വകയിലും റൂം വാടകയിൽ ചെക്ക് നൽകിയതുമുൾപ്പെടെയുള്ള ബാധ്യതകളുണ്ട്. നാട്ടിൽ കിടപ്പാടം പോലുമില്ലാത്ത കുഞ്ഞീദുവിന് നാടയണമെങ്കിൽ കരുണയുള്ളവരുടെ സഹായം വേണം.1984ലാണ് പ്രവാസ ജീവിതം തേടിയെത്തിയത്. ആദ്യകാലങ്ങളിൽ നല്ലനിലയിൽ കഴിയുകയും ഒട്ടേറെപ്പേർക്ക് സഹായം നൽകുകയുമൊക്കെ ചെയ്തു.
താമസിക്കാനുള്ള സൗകര്യം തൽക്കാലം ഒരു അറബി നൽകിയിട്ടുണ്ട്. ഭക്ഷണത്തിനും മരുന്നിനുമെല്ലാം മറ്റുള്ളവരെ ആശ്രയിച്ചാണിപ്പോൾ കഴിയുന്നത്. മൂന്നു പെൺ മക്കളെ വിവാഹം കഴിച്ചയക്കാൻ സാധിച്ചതു മാത്രമാണ് ആശ്വാസം. തിരൂർ കൂട്ടായിയിൽ ഭാര്യ സഹോദരൻ ഹുസൈെൻറ വീട്ടിലാണ് ഭാര്യ സുഹറ 10 വർഷമായി താമസിക്കുന്നത്. ഓൾ കേരള പ്രവാസി അസോസിയേഷൻ കോഓഡിനേറ്റർ ഇബ്രാഹിം ഷെമീറാണ് കുഞ്ഞീദുവിെൻറ ദുരിത ജീവിതം മാധ്യമ പ്രവർത്തകർക്കു മുന്നിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.