ദുബൈ: 100 മില്യൻ മീൽസ് പദ്ധതിയുടെ ഭാഗമായി ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിൽ 64 ലക്ഷത്തിലധികം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.
ഇതിെൻറ ഭാഗമായി കോക്സ് ബസാറിലെ റോഹിങ്ക്യൻ അഭയാർഥിക്യാമ്പിൽ 36,000ത്തോളം കിറ്റുകൾ അഭയാർഥികൾക്ക് ഐക്യരാഷ്ട്ര സംവിധാനവുമായി സഹകരിച്ച് വിതരണം ചെയ്തു. 30 രാജ്യങ്ങളിലെ പിന്നാക്കംനിൽക്കുന്ന സമൂഹങ്ങൾക്ക് ഭക്ഷ്യസഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള '100 മില്യൻ മീൽസ്'കാമ്പയിനിെൻറ ഭാഗമായാണ് വിതരണം പൂർത്തിയായത്.
കാമ്പയിൻ സംഘാടകരായ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഓർഗനൈസേഷനും യു.എന്നിെൻറ ലോക ഭക്ഷ്യ പദ്ധതിയുമായി സഹകരിച്ച് ഫലസ്തീൻ, ജോർഡൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ വിതരണം പുരോഗമിക്കുന്നുണ്ട്. പശ്ചിമേഷ്യ, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിലായി കുറഞ്ഞ വരുമാനമുള്ള സമൂഹങ്ങളിൽ വിതരണം ചെയ്യാനായി പ്രഖ്യാപിക്കപ്പെട്ട '100 മില്യൻ മീൽസ്' പദ്ധതിക്ക് ഇരട്ടിയിലധികം ഫണ്ട് ശേഖരിക്കാൻ ഇതിനകം സാധിച്ചു.ഇക്കഴിഞ്ഞ റമദാനിലാണ് പദ്ധതി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.