ദുബൈ: 2050ഓടെ ദുബൈയിൽ 100 ശതമാനം ശുദ്ധ ഊർജം ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന ദുബൈയുടെ നടപടിക്ക് കരുത്ത് പകർന്ന് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സോളാർ പാർക്ക്. 2030ഓടെ സോളാർ പാർക്കിൽ 5000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇതിനായി 50 ശതകോടി ദിർഹമാണ് നിക്ഷേപിക്കുന്നത്. ഇതുവഴി വർഷത്തിൽ 6.5 ദശലക്ഷം ടൺ കാർബൺ ബഹിർഗമനം ഒഴിവാക്കാൻ കഴിയും. ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്കുകളിലൊന്നാണ് ദുബൈയിലേത്. 2050ഓടെ കാർബൺ ബഹിർഗമനം പൂർണമായും ഒഴിവാക്കുക എന്നതാണ് ദുബൈയുടെ ലക്ഷ്യം. ഇത്തരത്തിലുള്ള മിഡ്ൽ ഈസ്റ്റിലെ ആദ്യ രാജ്യമായിരിക്കും യു.എ.ഇ. നിലവിൽ 1527 മെഗാവാട്ടാണ് സ്ഥാപനത്തിന്റെ ശേഷി. ഭാവി പരിപാടികൾ നടപ്പാക്കുന്നതോടെ 100 ശതമാനം ശുദ്ധ ഊർജം എന്ന ലക്ഷ്യം എത്തിപ്പിടിക്കാൻ കഴിയും. നിലവിൽ ദുബൈയിൽ വിതരണം ചെയ്യുന്നതിൽ 11.4 ശതമാനം മാത്രമാണ് ശുദ്ധ ഊർജം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.