ഉമ്മുൽഖുവൈൻ: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ ഉമ്മുൽഖുവൈൻ ന്യൂ ഇന്ത്യൻ സ്കൂളിന് 100 ശതമാനം വിജയം. 95.4 ശതമാനം മാർക്കോടെ അംന ഫാത്തിമ സ്കൂൾ ടോപ്പറായി. മിക്ക വിദ്യാർഥികൾക്കും 90 ശതമാനത്തിനും 80 ശതമാനത്തിനും മുകളിൽ മാർക്ക് ലഭിച്ച് മികച്ച വിജയമാണ് കൈവരിച്ചത്.
സ്കൂളിന് മികച്ച വിജയം സമ്മാനിച്ച വിദ്യാർഥികളെ പ്രിൻസിപ്പൽ ഡോ. സൈഫുദ്ദീൻ പി. ഹംസ, സ്കൂൾ മാനേജിങ് ഡയറക്ടർ ഡോ. അബ്ദുസ്സലാം ഒലയാട്ട് എന്നിവർ അഭിനന്ദനമറിയിച്ചു. വിദ്യാർഥികളുടെ അക്കാദമിക് ഉന്നതിയും എല്ലാ മേഖലയിലുമുള്ള വികാസവും ലക്ഷ്യമിട്ട് പ്രതിബദ്ധതയോടെ സ്കൂൾ മുന്നോട്ടുപോകുമെന്ന് ഇരുവരും പ്രസ്താവനയിൽ പറഞ്ഞു. മികച്ച വിജയത്തിൽ പങ്കുവഹിച്ച അധ്യാപകരുടെയും ആവശ്യമായ സൗകര്യങ്ങളൊരുക്കി നേതൃത്വം നൽകിയ സ്കൂൾ അഡ്മിനിസ്ട്രേഷനെയും പ്രത്യേകം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.