ഷാര്‍ജ: മറ്റൊരു സ്ഥാപനത്തിനും നല്കാനാവാത്ത രീതിയിൽ ‘10, 20, 30’ പ്രമോഷന് സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആവേശകരമായ തുടക്കം. വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് മൂല്യവത്തായി തിരിച്ചു നല്‍കുകയെന്ന താല്പര്യം മുന്‍നിര്‍ത്തിയാണ് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞ ഈ പ്രമോഷന് യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റായ സഫാരിയില്‍ ഏപ്രില്‍ 29ന് വീണ്ടും ആരംഭിച്ചതെന്ന് സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു. ഇത്തവണ വെക്കേഷനില്‍ യു.എ.ഇയിലെത്തി നാട്ടിലേക്ക് തിരിച്ചു പോകുന്നവരെ സംബന്ധിച്ചിടത്തോളം 10,20,30 പ്രമോഷന് പ്രയോജനകരമാണെന്നും ഗുണനിലവാരമുള്ള മികച്ച ഉല്പന്നങ്ങള് ഏറ്റവും കുറഞ്ഞ വിലക്ക് വാങ്ങാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.എ.ഇയിലെ മറ്റു റീട്ടെയില്‍ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉപഭോക്താക്കള്‍ക്ക് ചുരുങ്ങിയ ബജറ്റില്‍ ഗുണനിലവാരമുള്ള ബ്രാന്‍ഡഡ് ഐറ്റംസ് ഉള്‍പ്പെടുത്തിയാണ് 500ലധികം ഉല്പന്നങ്ങള് ഉള്‍ക്കൊള്ളുന്ന 10, 20,30 പ്രമോഷന് തുടക്കം കുറിച്ചിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റ് ആൻഡ് ഡിപ്പാര്‍ട്മെന്റ് സ്റ്റോറിലും ഫര്‍ണിച്ചര്‍ സ്റ്റോറിലും സഫാരി ബേക്കറി ആൻഡ് ഹോട്ട്ഫുഡിലും തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ പ്രമോഷന് ലഭ്യമാണ്.
ഗുണനിലവാരമുള്ള ബ്രാന്‍ഡുകളും സെമി ബ്രാന്‍ഡുകളും ഉള്‍പ്പെടുത്തിയുള്ള 10, 20, 30 പ്രമോഷന് ആദ്യം ആവിഷ്കരിച്ചത് സഫാരിയാണ്. ധാരാളം ‘വിന് പ്രമോഷനു’കളായ കാറുകളും സ്വര്‍ണവും ‘ഹാഫ് എ മില്യണ്‍ ദിര്‍ഹം’സും നടത്തി വന്‍ മുന്നേറ്റം തന്നെ സൃഷ്ടിക്കാന്‍ സഫാരിക്ക് കഴിഞ്ഞിട്ടുണ്ട്. ‘വിന് 10 നിസാന്‍ സണ്ണി കാര്‍’ പ്രമോഷനാണ് ഇപ്പോള്‍ നടക്കുന്നത്. 2023 ജൂലൈ 25 മുതല്‍ 2024 ജൂണ്‍ രണ്ടു വരെ നീളുന്ന ഈ മെഗാ പ്രമോഷന്റെ കാലയളവിലായി ഇടവേളകളില്ലാതെ ഓരോ മാസവും നടക്കുന്ന നറുക്കെടുപ്പില്‍ ഓരോ കാര്‍ വീതം സമ്മാനമായി നല്‍കും. സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 50 ദിര്‍ഹമിന് പര്‍ചേയ്സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി ‘മൈ സഫാരി ആപ്പി’ല്‍ രജിസ്റ്റര്‍ ചെയ്ത ഏതൊരാള്‍ക്കും മെഗാ സമ്മാന പദ്ധതിയില്‍ പങ്കാളികളാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.