മു​ജാ​ഹി​ദ് സ​മ്മേ​ള​നം യു.​എ.​ഇ​ത​ല പ്ര​ചാ​ര​ണോ​ദ്ഘാ​ട​നം കെ.​എ​ൻ.​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ടി.​പി അ​ബ്ദു​ല്ല കോ​യ മ​ദ​നി നി​ർ​വ​ഹി​ക്കു​ന്നു

മു​ജാ​ഹി​ദ് പ​ത്താം​സ​മ്മേ​ള​നം: യു.​എ.​ഇ​യി​ൽ പ്ര​ചാ​ര​ണ​ത്തി​ന്​ തു​ട​ക്കം

ദു​ബൈ: ഇ​ല​ന്തൂ​രി​ൽ ന​ട​ന്ന ന​ര​ബ​ലി ന​വോ​ഥാ​ന കേ​ര​ള​ത്തി​ന്​ അ​പ​മാ​ന​മാ​ണെ​ന്നും വി​ശ്വാ​സ​വൈ​കൃ​ത​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ജ​ന​കീ​യ മു​ന്നേ​റ്റം വേ​ണ​മെ​ന്നും കെ.​എ​ൻ.​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ടി.​പി. അ​ബ്ദു​ല്ല​ക്കോ​യ മ​ദ​നി ആ​വ​ശ്യ​പ്പെ​ട്ടു. ഡി​സം​ബ​ർ 29, 30, 31, ജ​നു​വ​രി ഒ​ന്ന് തീ​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന മു​ജാ​ഹി​ദ് പ​ത്താം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ യു.​എ.​ഇ​ത​ല പ്ര​ചാ​ര​ണോ​ദ്ഘാ​ട​നം അ​ൽ​ഖൂ​സ് അ​ൽ​മ​നാ​ർ ഗ്രൗ​ണ്ടി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 'നി​ർ​ഭ​യ​ത്വ​ണ് മ​തം, അ​ഭി​മാ​ന​മാ​ണ് മ​തേ​ത​ര​ത്വം' പ്ര​മേ​യ​ത്തി​ലാ​ണ് ച​തു​ർ​ദി​ന മു​ജാ​ഹി​ദ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും അ​ത്യാ​ചാ​ര​ങ്ങ​ളും സാ​മൂ​ഹി​കാ​ന്ത​രീ​ക്ഷം മ​ലി​ന​മാ​ക്കു​ക​യും ഭ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന്​ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച കെ.​എ​ൻ.​എം വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഔ​ഖാ​ഫ് പ്ര​തി​നി​ധി​ക​ളാ​യ ശൈ​ഖ് അ​ബ്ദു​ല്ല അ​ബ്ദു​ൽ ജ​ബ്ബാ​ർ, ശൈ​ഖ് അ​ബ്ദു​ല്ല അ​ലി, കെ.​എ​ൻ.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​എ.​ഐ. അ​ബ്ദു​ൽ​മ​ജീ​ദ് സ്വ​ലാ​ഹി, ഷം​സു​ദ്ദീ​ൻ മു​ഹ്‍യി​ദ്ദീ​ൻ, എ.​പി. അ​ബ്ദു​സ്സ​മ​ദ്, പി.​എ. ഹു​സ്സ​യി​ൻ, അ​ബ്ദു​സ്സ​ലാം മോ​ങ്ങം, അ​ബ്ദു​ല്ല പൊ​യി​ൽ, ഡോ. ​അ​ബ്ദു​സ്സ​ലാം ഒ​ല​യാ​ട്ട്, അ​ഡ്വ. മു​ഹ​മ്മ​ദ് അ​സ്‌​ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്ദു​ൽ വാ​ഹി​ദ് മ​യ്യേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഫ​ർ സാ​ദി​ഖ് സ്വാ​ഗ​ത​വും വി.​കെ. സ​ക​രി​യ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - 10th Mujahid Conference: Campaign Begins in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT