ദുബൈ: കടൽ മാർഗം മയക്കുമരുന്ന് കടത്താനുള്ള ശ്രമം ദുബൈ കസ്റ്റംസ് തകർത്തു. 140 കോടി ദിർഹം വിലമതിക്കുന്ന ഒന്നര ടൺ കാപ്റ്റഗൺ കടത്താനുള്ള ശ്രമമാണ് ദുബൈ ക്സ്റ്റംസിന്‍റെ ജബൽ അലി, ടീ കോം സെന്‍റർ സംഘങ്ങൾ തകർത്തത്. കപ്പലിൽ നിന്ന് മയക്കുമരുന്നും പിടികൂടി. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് കസ്റ്റംസ് അറിയിച്ചു.
കസ്റ്റംസിന്‍റെ തുറമുഖ സുരക്ഷ പദ്ധതിയായ 'സിയാജിന്‍റെ' നിരീക്ഷണത്തിന്‍റെ ഫലമായാണ് മയക്കുമരുന്ന് പിടികൂടാനായത്. സ്മാർട്ട് സംവിധാനം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കപ്പലിൽ മയക്കുമരുന്നുള്ളതായി കണ്ടെത്തിയത്. തുടർന്ന് കപ്പലിനെ നിരീക്ഷിച്ച് പിടികൂടുകയായിരുന്നു. ജനങ്ങളുടെ സുരക്ഷക്കാണ് പ്രാധാന്യമെന്ന് പോർട്ട്, കസ്റ്റംസ്, ഫ്രീസോൺ കോർപറേഷൻ ചെയർമാൻ സുൽത്താൻ ബിൻ സുലായം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.