അബൂദബി: എമിറേറ്റിലെ അഞ്ചു വിമാനത്താവളങ്ങളിലൂടെ കഴിഞ്ഞ വർഷം യാത്രചെയ്തത് 15.9 ദശലക്ഷത്തിലധികം പേര്. മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി വര്‍ധനയാണ് യാത്രക്കാരില്‍ ഉണ്ടായിരിക്കുന്നത്. അബൂദബി ഇന്റര്‍നാഷനല്‍, അല്‍ഐന്‍ ഇന്റര്‍നാഷനല്‍, അല്‍ ബത്തീന്‍ എക്സിക്യൂട്ടിവ്, ഡെല്‍മ ഐലന്‍ഡ്, സര് ബനിയാസ് ദ്വീപ് വിമാനത്താവളങ്ങളിലൂടെയാണ് ഇത്രയധികം പേര് കടന്നുപോയത്. 2021ല്‍ 5.26 ദശലക്ഷം പേര് മാത്രമാണ് ഈ വിമാനത്താവളങ്ങള്‍ ഉപയോഗിച്ചതെന്നും അബൂദബി മീഡിയ ഓഫിസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ഡിസംബറിലെ കണക്കനുസരിച്ച്, 28 എയര്‍ലൈനുകള്‍ അബൂദബി വിമാനത്താവളത്തിലൂടെ 100ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വിസ് നടത്തുന്നുണ്ട്. വിനോദസഞ്ചാരത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്കും യാത്ര ചെയ്യുന്നവര്‍ക്ക് അബൂദബിയിലെ വിമാനത്താവളങ്ങള്‍ ഒഴിച്ചുകൂടാനാവാത്തതാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. അബൂദബി എയര്‍പോര്‍ട്ടിലൂടെ മാത്രം 2022 ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ 4.78 ദശലക്ഷം യാത്രക്കാരാണ് കടന്നുപോയത്. 2021ല്‍ ഇത് 2.43 ദശലക്ഷമായിരുന്നു.
2022ല്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധന ശ്രദ്ധേയമായ നേട്ടമാണെന്ന് അബൂദബി എയര്‍പോർട്സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ജമാല്‍ സലേം അല്‍ ദഹേരി പറഞ്ഞു. സന്ദര്‍ശനത്തിനും ജോലി ചെയ്യാനുമുള്ള ആകര്‍ഷകമായ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ എമിറേറ്റിന്റെ വിപുലമായ സാധ്യതകളെയാണ് ഇത് വ്യക്തമാക്കുന്നത്. 2023ല്‍ കൂടുതൽ യാത്രക്കാരുടെ തിരക്ക് ഉള്‍ക്കൊള്ളാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.
അബൂദബി, അല്‍ഐന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ 5,83,949 ടണ്‍ ചരക്കാണ് കൈകാര്യംചെയ്തത്. ഇത് ലോജിസ്റ്റിക് രംഗത്തും അനുകൂലമായി മാറി. പൊതുവായ ചരക്കുകളുടെയും എക്സ്പ്രസ്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ ഉൽപന്നങ്ങളുടെയും കയറ്റുമതിയിലെ വർധനയാണ് ഇതിന് സഹായകമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.