ജുമൈറയിൽ 16 കിലോമീറ്റർ സൈക്ലിങ്​ ട്രാക്ക്​ തുറന്നു

ദുബൈ: ജുമൈറ ബീച്ചിലെ 16 കിലോമീറ്റർ സൈക്ലിങ്​ ട്രാക്ക്​ തുറന്നു. ദുബൈ വാട്ടർ കനാലിൽനിന്ന്​ തുടങ്ങി കിങ്​ സൽമാൻ സ്​ട്രീറ്റുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ്​ പുതിയ ട്രാക്ക്​. യു.എ.ഇ വൈസ്​ പ്രസിഡന്‍റും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം കഴിഞ്ഞ ദിവസം ഇവിടെ സൈക്കിൾ ചവിട്ടി പരിശോധനക്ക്​ എത്തിയിരുന്നു. ദുബൈ റോഡ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിറ്റിയാണ്​ ട്രാക്ക്​ തുറന്നുകൊടുത്തത്​.

ദുബൈ വാട്ടർ കനാലിന്​ സമീപത്തെ ജുമൈറ സ്​ട്രീറ്റിലുള്ള നിലവിലെ ട്രാക്കുമായി ബന്ധിപ്പിച്ചാണ്​ പുതിയ ട്രാക്ക്​ വരുന്നത്​. ദുബൈ ഇന്‍റർനെറ്റ്​ സിറ്റിയിലെ കിങ്​ സൽമാൻ ബിൻ അബ്​ദുൽ അസീസ്​ അൽ ​സാദ്​ സ്​ട്രീറ്റിലേക്കാണ്​ ട്രാക്ക്​ നീളുന്നത്​. 520 കിലോമീറ്റർ സൈക്ലിങ്​ ശൃംഖലയുടെ ഭാമാണ്​ പുതിയ ട്രാക്കും. ദുബൈയിലെ സുപ്രധാന ടൂറിസം മേഖലകളെ സ്​പർശിച്ചാണ്​ ട്രാക്ക്​ കടന്നുപോകുന്നത്​. സൺസെറ്റ്​ മാൾ, ഓപൺ ബീച്ച്​, ദുബൈ സെയ്​ലിങ്​ ക്ലബ്​, കൈറ്റ്​ ബീച്ച്​, ഉമ്മുസുഖീം പാർക്ക്​, ബുർജുൽ അറബ്​ എന്നിവയുടെ പശ്​ചാത്തലത്തിൽ സൈക്കിൾ ചവിട്ടാം.

സൺസെറ്റ്​ ബാൾ, അൽ മനാറ മോസ്ക്​, ഉമ്മുസുഖീം പാർക്ക്​ എന്നിവക്ക്​ സമീപം ഷെയർ ബൈക്ക്​ സേവനം ലഭിക്കും. ഇവിടെ നിന്ന്​ സൈക്കിളുകൾ വാടകക്കെടുക്കാം. മണിക്കൂറിൽ 20 കിലോമീറ്ററാണ്​ വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്​. കായിക, വിനോദ പരിപാടികളെ പ്രോത്സാഹിപ്പിക്കുന്ന ദുബൈ സർക്കാറിന്‍റെ പദ്ധതിയുടെ ഭാഗമാണ്​ പുതിയ ട്രാക്കുകളെന്നും വികസന പദ്ധതികൾ വേഗത്തിലാക്കാൻ ഇത്​ സഹായിക്കുമെന്നും ആർ.ടി.എ ഡയറക്ടർ ജനറലും ചെയർമാനുമായ ​മത്താർ അൽ തായർ പറഞ്ഞു. 2026ഓടെ 276 കിലോമീറ്റർ കൂടി ​സൈക്ക്​ൾ ട്രാക്ക്​ വികസിപ്പിക്കും.

ഇതോടെ ട്രാക്കിന്‍റെ നീളം 739 കിലോമീറ്റർ ആയി ഉയരും. അമേച്വർ സൈക്ക്​ൾ ട്രാക്കുകളിൽ മണിക്കൂറിൽ 30 കിലോമീറ്ററും മറ്റുള്ളവയിൽ 20 കിലോമീറ്ററുമാണ്​ പരമാവധി​ വേഗത നിശ്ചയിച്ചിരിക്കുന്നത്​. അതേസമയം, പരിശീലനത്തിനായി നിർമിച്ചിരിക്കുന്ന സൈക്ലിങ്​ ട്രാക്കുകളിൽ വേഗപരിധി നിശ്ചയിച്ചിട്ടില്ല.

Tags:    
News Summary - 16 kilometer cycling track has opened in Jumeirah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.