റോഡിൽ മാലിന്യം വലിച്ചെറിഞ്ഞ 170 ഡ്രൈവർമാർക്ക് 1000 ദിർഹം പിഴ

അബൂദബി: ഈ വർഷം ആദ്യ പകുതിയിൽ റോഡുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞ 170 ഡ്രൈവർമാർക്കെതിരെ പിഴ ചുമത്തിയതായി അബൂദബി പൊലീസ് അറിയിച്ചു.

മാലിന്യ നിക്ഷേപത്തിന് നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും എല്ലാ ഡ്രൈവർമാരും തയാറാവണമെന്നും പൊലീസ് ആവശ്യപ്പെട്ടു.

ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 71 പ്രകാരം റോഡിൽ മാലിന്യം വലിച്ചെറിയുന്ന ഡ്രൈവർമാർക്കെതിരെ 1000 ദിർഹം പിഴയും ഡ്രൈവിങ്​ ലൈസൻസിൽ ആറ് ബ്ലാക്ക് പോയൻറുകൾ രേഖപ്പെടുത്തുകയും ചെയ്യും.

Tags:    
News Summary - 170 drivers fined Dh1,000 for dumping garbage on road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.