റാസല്‍ഖൈമ: റാക് പൊലീസില്‍ 171 പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് അവരുടെ സേവനത്തിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം നൽകി. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ ഉത്തരവ് പ്രകാരമാണ് നടപടി.
മാതൃരാജ്യത്തെ സേവിക്കുന്നതില്‍ വലിയ പ്രോല്‍സാഹനമാണ് ഉദ്യോഗസ്ഥര്‍ക്ക് ശൈഖ് സഊദ് നല്കിയ ബഹുമതിയെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി അഭിപ്രായപ്പെട്ടു. നിയമവാഴ്ചയും രാജ്യത്തിന്റെ അന്തസ്സും ഉയര്‍ത്തിപ്പിടിക്കുന്നതിനും പൊലീസ് സംവിധാനങ്ങള്‍ക്ക് സമൂഹത്തിൽ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും പ്രമോഷന് നടപടി സഹായിക്കും -അദ്ദേഹം പറഞ്ഞു. സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥരെ റാക് പൊലീസ് മേധാവി അഭിനന്ദനവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.