ഷാർജ: മഹാമാരിയെ പ്രതിരോധിച്ച് 2020ൽ ഷാർജ എക്സ്പോ സെൻററിൽ നടന്നത് 20 എക്സിബിഷനുകൾ. ഗൾഫ് മാധ്യമം സംഘടിപ്പിച്ച 'കമോൺ കേരള' മെഗാ ഇവൻറും റിപ്പോർട്ടിൽ ആദ്യം തന്നെ പരാമർശിക്കപ്പെട്ടു. 2500ലേറെ കമ്പനികളുടെയും ബ്രാൻഡുകളുടെയും പങ്കാളിത്തത്തോടെയാണ് പ്രദർശനങ്ങളേറെയും സംഘടിപ്പിച്ചത്.
കൃത്യമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെയായിരുന്നു പരിപാടികൾ. ആദ്യ രണ്ടുമാസങ്ങളിൽ ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ഒമ്പത് എക്സിബിഷനുകളാണ് നടന്നത്. 16 രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് 64 സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ ഒമ്പതാമത് ഇൻറർനാഷനൽ ഗവൺമെൻറ് കമ്യൂണിക്കേഷൻ ഫോറം നടന്നു. ഏഴാമത് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെൻറ് എക്സിബിഷനിലും വൻപങ്കാളിത്തമുണ്ടായി.
300ലേറെ പ്രാദേശിക അന്താരാഷ്ട്ര കമ്പനികളെയും 700 പ്രമുഖ ബ്രാൻഡുകളെയും ഒരുമിച്ച് കൊണ്ടുവന്ന സ്റ്റീൽഫാബ് ആയിരുന്നു ഇതിൽ പ്രധാനം. കർശന കോവിഡ് മാനദണ്ഡങ്ങളോടെ 11 ദിവസങ്ങളിലായി ആയിരത്തിലേറെ പ്രസാധകരും 3,82,000 സന്ദർശകരുമെത്തിയ ഷാർജ അന്താരാഷ്ട്ര പുസ്തകമേള നടന്നതും എക്സ്പോ സെൻററിെൻറ പ്രീതി വർധിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായി അറിയപ്പെടുന്ന ഫ്രാങ്ക്ഫർട്ട് മേള പോലും വെർച്വലായി നടന്നപ്പോഴാണ് കുറ്റമറ്റ രീതിയിൽ കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ച് ഷാർജ എക്സ്പോ സെൻറർ ലോകത്തെങ്ങുമുള്ള പുസ്തക പ്രേമികൾക്ക് വായനയുടെ വസന്തമൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.