ദു​ബൈ​യി​ൽ വി​ദേ​ശ ബാ​ങ്കു​ക​ൾ​ക്ക്​​ 20 ശ​ത​മാ​നം നി​കു​തി

ദു​ബൈ: എ​മി​റേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദേ​ശ ബാ​ങ്കു​ക​ൾ​ക്ക്​ 20 ശ​ത​മാ​നം വാ​ർ​ഷി​ക നി​കു​തി ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നി​യ​മ​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കി യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം.

ദു​ബൈ ഫി​നാ​ൻ​ഷ്യ​ൽ സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ഒ​ഴി​കെ ഫ്രീ​സോ​ൺ, സ്​​പെ​ഷ​ൽ ഡെ​വ​ല​പ്​​മെ​ന്‍റ്​ സോ​ൺ ഉ​ൾ​പ്പെ​ടെ ദു​ബൈ​യി​ലെ എ​ല്ലാ വി​ദേ​ശ ബാ​ങ്കു​ക​ൾ​ക്കും നി​യ​മം ബാ​ധ​ക​മാ​ണ്. നി​കു​തി ബാ​ധ​ക​മാ​യ വ​രു​മാ​ന​ത്തി​ന്​ മാ​ത്ര​മാ​ണ്​​ 20 ശ​ത​മാ​നം വാ​ർ​ഷി​ക നി​കു​തി ന​ൽ​കേ​ണ്ട​ത്. എ​ന്നാ​ൽ, നി​ല​വി​ൽ കോ​ർ​പ​റേ​റ്റ്​ നി​കു​തി അ​ട​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഇ​തി​ൽ ഇ​ള​വ്​ ല​ഭി​ക്കും.

ക​മ്പ​നി​ക​ളു​ടെ നി​കു​തി അ​ട​ക്കേ​ണ്ട വ​രു​മാ​നം എ​ത്ര​യെ​ന്ന്​ ക​ണ​ക്കാ​ക്കു​ന്ന​തി​നു​ള്ള നി​യ​മ​ങ്ങ​ൾ, നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും നി​കു​തി അ​ട​ക്കു​ന്ന​തി​നു​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ, വ​ള​ന്റ​റി ഡി​ക്ല​റേ​ഷ​ൻ, ഓ​ഡി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, നി​കു​തി ഓ​ഡി​റ്റ് പ്ര​ക്രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സ്ഥ​ക​ൾ എ​ന്നി​വ പു​തി​യ നി​യ​മ​ത്തി​ൽ കൃ​ത്യ​മാ​യി പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്.

സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്‍റെ ലൈ​സ​ൻ​സോ​ടെ ദു​ബൈ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദേ​ശ ബാ​ങ്കു​ക​ളു​ടെ​യും നി​കു​തി ഓ​ഡി​റ്റി​ന് വി​ധേ​യ​രാ​യ വ്യ​ക്തി​യു​ടെ​യും അ​വ​കാ​ശ​ങ്ങ​ളെ കു​റി​ച്ചും നി​യ​മം വ്യ​ക്ത​മാ​ക്കു​ന്നു.

Tags:    
News Summary - 20 percent tax on foreign banks in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.