സ്വപ്നങ്ങളിലൂടെയും ജീവിതത്തിലൂടെയുമറിഞ്ഞ ചിലരുടെ പ്രണയവും മരണവും നിറഞ്ഞ 20 കഥകൾ, അതാണ് ദീപ സുരേന്ദ്രെൻറ 'എെൻറ ഗന്ധർവൻ' എന്ന കഥാസമാഹാരം. ഭാവനയുടെയും യാഥാർഥ്യത്തിെൻറയും ഇടയിൽ കലങ്ങിത്തെളിയുന്ന അതിരുകൾ പുതിയ തുരുത്തുകളായി രൂപാന്തരപ്പെടുത്തി, അനുവാചകർക്ക് ആ തുരുത്തിൽ സ്വപ്നവിഹാരത്തിനുള്ള അവസരങ്ങൾ കിട്ടിയേക്കാവുന്ന കഥാസാഹചര്യങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. സുതാര്യബന്ധങ്ങളുടെയും വ്യക്തിസ്വാതന്ത്ര്യത്തിെൻറയും സ്നേഹത്തിെൻറയും പ്രണയത്തിെൻറയും വാത്സല്യത്തിെൻറയും കരുതലിെൻറയും നിറവിൽ വെളിച്ചം പകരുന്ന സമൂഹത്തിനു വേണ്ടിയുള്ള തിരച്ചിലാണ് ഇതിലെ ഓരോ കഥയെന്നും ദീപ പറയുന്നു.
മൂന്നാമിടമെന്ന സ്ത്രീകൾക്കുവേണ്ടി മാത്രമുള്ള ഓൺലൈൻ കൂട്ടായ്മയിൽ മൂന്നുവർഷത്തിലേറെയായി എഴുതുന്ന എഴുത്തുകാരിയാണ് യു.എ.ഇയിൽ സിസ്റ്റംസ് ഓഡിറ്റർ ആയ മലപ്പുറം കാടാമ്പുഴയിൽനിന്നുള്ള ദീപ സുരേന്ദ്രൻ. ആദ്യപുസ്തകം മണൽത്തുള്ളികളിൽ മൂന്നാമിടത്തിലെ അഞ്ച് എഴുത്തുകാരികളുടെ വ്യത്യസ്ത എഴുത്തുകളായിരുന്നുണ്ടായിരുന്നത്. ടോസ്റ്റ് മാസ്റ്റേഴ്സ് ഇൻറർനാഷനലിെൻറ യു.എ.ഇ, ഒമാൻ, ലബനാൻ, ജോർഡൻ, ഫലസ്തീൻ എന്നീ രാഷ്ട്രങ്ങളുൾപ്പെട്ട ഡിസ്ട്രിക്ട് 105 െൻറ ക്ലബ് ഗ്രോത് ഡയറക്ടർ കൂടിയാണ് ദീപ സുരേന്ദ്രൻ.
രചയിതാവ്: ദീപ സുരേന്ദ്രൻ. പബ്ലിക്കേഷൻസ്: ലിപി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.