ദുബൈയില്‍ ബുര്‍ജ് റഡാര്‍ കണ്ടത്തെിയത് 51,000 നിയമലംഘനങ്ങള്‍ 

ദുബൈ: ഗതാഗത നിയമലംഘകരെ പിടികൂടാന്‍ ദുബൈ പൊലീസ് ഈ വര്‍ഷമാദ്യം സ്ഥാപിച്ച ബുര്‍ജ് റഡാറുകള്‍ (വിട്രോണിക് റഡാര്‍) നവംബര്‍ വരെ കണ്ടത്തെിയത് 51,000 നിയമലംഘനങ്ങളെന്ന് അധികൃതര്‍. അമിതവേഗം ഒഴികെയുള്ള നിയമലംഘനങ്ങളുടെ കണക്കാണ് പൊലീസ് ഞായറാഴ്ച പുറത്തുവിട്ടത്. ഈ വര്‍ഷം ഏപ്രിലിലാണ് പൊലീസ് ബുര്‍ജ് റഡാറുകള്‍ സ്ഥാപിച്ചത്. കൃത്യമായ രീതിയില്‍ നിയമലംഘനം കണ്ടത്തൊന്‍ ശേഷിയുള്ളതാണ് ബുര്‍ജ് റഡാറുകള്‍. 
ഹാര്‍ഡ് ഷോള്‍ഡറിലൂടെ മറ്റുവാഹനങ്ങളെ മറികടന്നതിന് 21,374 പേര്‍ക്കാണ് ബുര്‍ജ് റഡാര്‍ പിഴയിട്ടത്. ചുവപ്പ് സിഗ്നല്‍ ലംഘനത്തിന് 20780 പേര്‍ക്കും നിശ്ചിത ലെയിനിലൂടെ പോകാത്തതിന് 6512 ട്രക്കുകള്‍ക്കും നിശ്ചിത സമയത്തല്ലാതെ ട്രക്കോടിച്ചതിന് 3009 ഡ്രൈവര്‍മാര്‍ക്കും പിഴയിട്ടു. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 109 പേര്‍ക്കും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 86 പേര്‍ക്കും നമ്പര്‍ പ്ളേറ്റുകള്‍ ശരിയായ വിധത്തില്‍ പ്രദര്‍ശിപ്പിക്കാത്തതിന് 19 പേര്‍ക്കും പിഴ ചുമത്തി. ബുര്‍ജ് റഡാറുകള്‍ സ്ഥാപിച്ചത് മുതല്‍ നിയമലംഘനങ്ങള്‍ക്കും അതുവഴിയുള്ള അപകടങ്ങള്‍ക്കും ഗണ്യമായ തോതില്‍ കുറവ് വന്നിട്ടുണ്ടെന്ന് ദുബൈ ട്രാഫിക് പൊലീസ് ഡയറക്ടര്‍ കേണല്‍ സൈഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു.  എട്ടുതരം നിയമലംഘനങ്ങള്‍ കണ്ടത്തൊന്‍ ബുര്‍ജ് റഡാറുകള്‍ക്ക് ശേഷിയുണ്ട്. അമിതവേഗം, നിശ്ചിത വേഗപരിധിയില്‍ കുറച്ച് വാഹനമോടിക്കല്‍, വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കാതിരിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, ഹെവി വാഹനങ്ങള്‍ നിശ്ചിത ലെയിനുകളിലൂടെ പോകാതിരിക്കല്‍, നിശ്ചിത സമയത്തല്ലാതെ ട്രക്കോടിക്കല്‍, ഹാര്‍ഡ് ഷോള്‍ഡറിലൂടെ വാഹനമോടിക്കല്‍ എന്നീ നിയമലംഘനങ്ങളാണ് ബുര്‍ജ് റഡാറുകള്‍ രേഖപ്പെടുത്തുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.