മലയാളി നഴ്സിന്‍െറ മരണം: പൊലീസ് അന്വേഷണം തുടങ്ങി

ഷാര്‍ജ: മലയാളി യുവതിയുടെ മരണത്തിനു ഉത്തരവാദിയായ മെഡിക്കല്‍ സെന്‍ററിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഭര്‍ത്താവ് ഷാര്‍ജയിലെ വാസിത് പൊലീസ് സ്റേഷനില്‍ പരാതി നല്‍കി. ഷാര്‍ജയിലെ യൂണിവേഴസിറ്റി ആശുപത്രിയിലെ നഴ്സും മുഹമ്മ കഞ്ഞിക്കുഴി കണ്ണയില്‍ ജോസഫ് എബ്രഹാമിന്‍െറ ഭാര്യയുമായ ബ്ളസി ടോം (ബ്ളസി സാറാ ജോസഫ് 28) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.  ഷാര്‍ജയിലെ വാസിത് റോഡില്‍ സ്ഥിതിചെയ്യുന്ന ഒരു മെഡിക്കല്‍ സെന്‍ററാണ് ഭാര്യയുടെ മരണത്തിന് ഉത്തരവാദിയെന്നു പരാതിയില്‍ പറയുന്നു. സെന്‍റര്‍ തെറ്റായ മരുന്ന് കുത്തിവെച്ചതാണ് മരണ കാരണമെന്നാണ് ആരോപണം. കഴിഞ്ഞാഴ്ച മെഡിക്കല്‍ സെന്‍റര്‍ നല്‍കിയ കുത്തിവെപ്പിന് ശേഷം നെഞ്ചിലെ വേദന കലശലാവുകയും ആരോഗ്യ നില വഷളാവുകയും ചെയ്തു. ഉടന്‍ അല്‍ ഖാസിമി ആശുപ്രതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിറ്റേ ദിവസം മരിച്ചു. പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.