ഷാര്‍ജ: ഖാലിദ് ലഗൂണില്‍ നിര്‍മിച്ച അല്‍നൂര്‍ ദ്വീപ് പൊതുജനങ്ങള്‍ക്കായി തുറന്നു. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 45,470 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ തീര്‍ത്ത ദ്വീപില്‍ നിരവധി മനോഹര കാഴ്ച്ചകളുണ്ട്.
ആസ്ട്രേലിയയിലെ സ്വരോവ്സ്കി ക്രിസ്റ്റല്‍ വേള്‍ഡിന്‍െറ മാതൃകയില്‍ തീര്‍ത്ത മ്യൂസിയമാണ് പ്രധാന ആകര്‍ഷണം.
പച്ച പുല്‍മേടുകളും പൂക്കളും അഴകുവിരിക്കുന്ന ദ്വീപില്‍ നിരവധി ശില്‍പ്പങ്ങളും ഭംഗി ചാര്‍ത്തുന്നുണ്ട്. എട്ട് കോടി ചെലവിട്ട് ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റി (ശുരൂക്ക്) ആണ് ഇതിന്‍െറ നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത്. ഷാര്‍ജയുടെ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി ശൈഖ് സുല്‍ത്താന്‍െറ നിര്‍ദേശ പ്രകാരമാണ് ദ്വിപിന്‍െറ നിര്‍മാണം നടന്നത്. അല്‍ നൂര്‍ പള്ളിക്ക് സമീപത്ത് നിന്നാണ് ഇവിടേക്ക് പാലം തീര്‍ത്തത്. മനോഹര കാഴ്ച്ചകള്‍ പാലത്തിലുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.