അബൂദബി: വാപ്പയും ഉമ്മയും ഭാര്യയും മകനും ഉള്‍പ്പെടുന്ന കുടുംബത്തിന് നല്ല ജീവിതം സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെ ഗള്‍ഫിലേക്ക് എത്തിയ യുവാവ് വാഹനാപകടത്തില്‍ പരിക്കേറ്റ് ദുരിതത്തില്‍. അബൂദബിയില്‍ നടന്ന അപകടത്തില്‍ പരിക്കേറ്റ് ഇടതുകാല്‍ മുട്ടിന് മുകളില്‍ മുറിച്ചുമാറ്റേണ്ടി വന്ന മലപ്പുറം വാഴക്കാട് വെട്ടത്തൂര്‍ സ്വദേശി ചക്കിപറമ്പില്‍ മുസ്തഫയുടെ മകന്‍ നവാസാണ് വേദനയനുഭവിച്ച് അബൂദബി അല്‍ റഹ്ബ ആശുപത്രിയില്‍ കഴിയുന്നത്. ഡിസംബര്‍ 12നാണ് നവാസിന്‍െറ ജീവിതം മാറ്റിമറിച്ച അപകടമുണ്ടായത്. അബൂദബിയില്‍ വെച്ച് ഇദ്ദേഹം ഓടിച്ച വാനിന് പിന്നില്‍ ഗ്യാസ് വണ്ടി ഇടിക്കുകയും മുന്നിലുണ്ടായിരുന്ന ട്രക്കുമായി ഇടിക്കുകയുമായിരുന്നു. ട്രക്കിനടിയില്‍ നവാസിന്‍െറ വാന്‍ കുടുങ്ങി. വാനിന്‍െറ മുന്‍വശം പൂര്‍ണമായും തകരുകയും അതിനുള്ളില്‍ പെട്ട നവാസിനെ ഗുരുതര നിലയില്‍ അല്‍ റഹ്ബ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ധാരാളം രക്തം നഷ്ടപ്പെട്ടതിനാല്‍ ജീവന്‍ രക്ഷിക്കുന്നതിനായി അടിന്തരമായി ഇടതു കാല്‍ മുട്ടിന് മുകളില്‍ മുറിച്ചുമാറ്റേണ്ടി വരുകയായിരുന്നു. വലതു കാലിന്‍െറ എല്ലിനും പൊട്ടലുണ്ട്. ശസ്ത്രക്രിയക്ക് ശേഷം സ്റ്റീല്‍ പ്ളേറ്റ് കൊണ്ട് എല്ലുകള്‍ ബന്ധിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.
മുഹബി ലോജിസ്റ്റിക്കില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്യുന്നതിനിടയില്‍ അബൂദബിയില്‍ ഡെലിവറി കഴിഞ്ഞ് ജബല്‍ അലിയിലേക്ക് വരുന്നതിനിടയിലായിരുന്നു ഉപ്പയും ഉമ്മയും ഭാര്യയും ഒരു കുട്ടിയുമുള്ള കുടുംബത്തിന്‍റെ ഏക ആശ്രയമാണ് നവാസ്. സാമ്പത്തികമായി വളരെ പ്രയാസപ്പെടുന്ന ഈ കുടുംബത്തിന്‍െറ ഏക പ്രതീക്ഷയാണ് ഈ 29കാരന്‍. തുടര്‍ ചികിത്സക്കും കുടുംബത്തിന്‍െറ ക്ഷേമത്തിനുമായി യു.എ.ഇയിലെ പ്രദേശവാസികളായ ആളുകള്‍ അസ്ലം വെട്ടത്തൂര്‍ ചെയര്‍മാനും പി.അബ്ദുല്‍ ജലീല്‍ ജനറല്‍ കണ്‍വീനറും ആയി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ 00 971 50 6002355 , 050 8015843 നമ്പറുകളില്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.