തണുപ്പില്‍ ഉറങ്ങാതെ മരുഭൂമി 

ഷാര്‍ജ: തണുപ്പിന് ശക്തി കൂടിയതോടെ യു.എ.ഇയിലെ മരുഭൂമികള്‍ക്ക് ഉറക്കമില്ലാത്ത രാവുകളത്തെി.  രാപ്പാര്‍ക്കാന്‍ എത്തുന്ന സ്വദേശികളേയും വിദേശികളേയും   ഉറക്കമൊഴിച്ച് സല്‍ക്കരിക്കുകയാണ് മരുഭൂമി. ഇന്നും ഇന്നലേയും തുടങ്ങിയതല്ല മനുഷ്യനും മരുഭൂമിയും തമ്മിലുള്ള ഈ ശീതകാല ബന്ധം. നൂറ്റാണ്ടുകളായി തുടരുന്ന വിള്ളലില്ലാത്ത സൗഹാര്‍ദമാണത്. തണുപ്പ് കാലമത്തെിയാല്‍ വീടിനകത്ത് മൂടിപുതച്ചുറങ്ങാന്‍ അറബികള്‍ക്കാവില്ല. ഇറച്ചിയും മീനും മറ്റ് ഭക്ഷണ സാധനങ്ങളും എടുത്ത് അവര്‍ കുടുംബ സമ്മേതം മരുഭൂമിയുടെ ആഴത്തിലേക്ക് വിരുന്ന് പോകും. നേരം പുലരുവോളം മരുഭൂമിയോടൊപ്പം ചെലഴിക്കും. ചിലര്‍ കൂടാരങ്ങള്‍ക്കെട്ടി അവിടെ തന്നെ തുടരും. എത്ര കണ്ട് പുരോഗമിച്ചാലും പഴമക്കാര്‍ കൊണ്ട് നടന്നിരുന്ന ശീലങ്ങള്‍ കൈവിടാത്തവരാണ് സ്വദേശികളായ യുവാക്കള്‍. 
ഷാര്‍ജ-കല്‍ബ റോഡിലൂടെ രാത്രിയില്‍ യാത്ര ചെയ്താല്‍ ഈ ബന്ധത്തിന്‍െറ ആഴം ആവോളം ആസ്വദിക്കാനാകും. മരുഭൂമിയുടെ വിവിധ ദിശകളില്‍ നിന്ന് തണുപ്പിനെ വകഞ്ഞ് മാറ്റി തീനാളങ്ങള്‍ ഉയരുന്നത് കാണാം. 
അതും നല്ല ഒന്നാംതരം വിറക് കത്തിയ നാളങ്ങള്‍. വെറുതെ അങ്ങിനെ തിന്നാന്‍ മാത്രമല്ല ഇവര്‍ മരുഭൂമിയില്‍ എത്തുന്നത്. സംഗീതവും സാഹിത്യവും സാഹസികതയും കൂടെയുണ്ടാകും. ചൂട്ട ഇറച്ചിയുടെയും കഅവയുടേയും മണത്തെ വകഞ്ഞ് മാറ്റി ആയാല നൃത്ത വീചികള്‍ മരുഭൂമിയിലൂടെ ഉലാത്തുന്നത് കാണാം. 
സ്വദേശികളുടെ ഈ ശീലം ഉള്‍കൊണ്ട് നിരവധി പ്രവാസികളും മരുഭൂമിയില്‍ രാപ്പാര്‍ക്കാനത്തെുന്നുണ്ട്. കൂട്ടുകാരോടും കുടുംബത്തോടുമൊപ്പമാണ് പ്രവാസികളുടെ വരവ്. പാകിസ്താനികള്‍ക്ക് മരുഭൂമിയിലത്തെിയാല്‍ ചീട്ട് കളിയോടാണ് കമ്പം. മലയാളികള്‍ നിറുത്താതെ സംസാരിക്കുന്നുണ്ടാകും. ഇതിനിടയിലൂടെ ഫോര്‍വീല്‍ വാഹനങ്ങളില്‍ കസര്‍ത്ത് കാട്ടി സ്വദേശി യുവാക്കള്‍. ദുബൈയിലെ ഖവാനീജിലും ഇത്തരത്തിലുള്ള കാഴ്ച്ചകള്‍ കാണാനാവും. അബുദബിയുടെ പശ്ചിമ മേഖലകളും റാസല്‍ഖൈമയുടെ അവാഫി മേഖലയും ഇത്തരം കാഴ്ച്ചകളുടെ പറുദീസയാണ്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.