അബൂദബിയില്‍ കണ്ണൂര്‍ സ്വദേശി കൊല്ലപ്പെട്ട നിലയില്‍

അബൂദബി:  കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം വാഹനത്തിന് പിന്നില്‍ കെട്ടിവെച്ച നിലയില്‍ കണ്ടത്തെി. അബൂദബിയിലെ ഇ മൂവേഴ്സ് എന്ന കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബിജോയി വലിയവീട്ടിലിന്‍െറ മൃതദേഹമാണ് കണ്ടത്തെിയത്. മുസഫയിലെ ലേബര്‍ ക്യാമ്പുകളിലൊന്നിന് പിന്നില്‍ നിര്‍ത്തിയിട്ടിരുന്ന കമ്പനി വാഹനത്തിന്‍െറ പിന്നിലാണ് മൃതദേഹം കെട്ടിവെച്ചിരുന്നത്. കൈകള്‍ക്ക് പരിക്കേറ്റ നിലയിലായിരുന്നു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. 
ശനിയാഴ്ച രാത്രി ഭക്ഷണം കഴിക്കാന്‍ പോയ ശേഷം ബിജോയി തിരിച്ചത്തെിയില്ളെന്ന് കൂടെ ജോലി ചെയ്യുന്നവര്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ ജോലിക്ക് പോകാന്‍ നോക്കുമ്പോഴാണ് ബിജോയിയുടെ അസാന്നിധ്യം ശ്രദ്ധയില്‍ പെടുന്നത്. ഇതേതുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ബിജോയി ജോലി ചെയ്തിരുന്ന കമ്പനിയുടെ വാഹനത്തില്‍ തന്നെ മൃതദേഹം കണ്ടത്തെിയത്.  സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തത്തെി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈ സ്ഥാപനത്തില്‍ അഞ്ച് വര്‍ഷത്തോളമായി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ബിജോയിക്ക് ഭാര്യയും കുട്ടികളുമുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.