ദുബൈ: 3.4 കോടി ദിര്‍ഹമിന്‍െറ വണ്ടിച്ചെക്ക് നല്‍കിയ കേസില്‍ പ്രമുഖ ജ്വല്ലറി ഗ്രൂപ് ഉടമ അറ്റ്ലസ് രാമചന്ദ്രനെ ദുബൈ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. രണ്ട് ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് നല്‍കിയ പരാതിയിലാണ് ജഡ്ജി അഹ്മദ് ശിഹാ ശിക്ഷ വിധിച്ചത്.
കഴിഞ്ഞ ആഗസ്റ്റിലാണ് രാമചന്ദ്രനെ ദുബൈ പൊലിസ് അറസ്റ്റ് ചെയ്തത്. നിരവധി തവണ അദ്ദേഹത്തിന്‍െറ ജ്യാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. നേരത്തേ പണം അടച്ചു തീര്‍ക്കാന്‍ സമയം അനുവദിക്കണമെന്ന് രാമചന്ദ്രന്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ നിര്‍ദിഷ്ട തിയ്യതിക്കകം പണം നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ശിക്ഷ.
പതിനഞ്ചു ബാങ്കുകളില്‍ നിന്നായി 1000കോടിയോളം രൂപ അറ്റ്ലസ് ഗ്രൂപ്പിനു വേണ്ടി രാമചന്ദ്രന്‍ വായ്പയെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ നിയമ നടപടി ആരംഭിച്ചത്. വിദേശത്തും ഇന്ത്യയിലുമായി അമ്പതോളം ജ്വല്ലറികളും റിയല്‍ എസ്റ്റേറ്റ് വ്യവസായവും ആശുപത്രികളും അറ്റ്ലസ് ഗ്രൂപ്പിനുണ്ട്. കോടതി വിധി കേള്‍ക്കാന്‍ രാമചന്ദ്രന്‍െറ ഭാര്യ എത്തിയിരുന്നു. വിധിക്കെതിരെ അപ്പീല്‍ കൊടുക്കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.