ദുബൈ: മൈസൂര്‍പാലസ്, അംബാര്‍ കോട്ട, ദക്ഷിണേശ്വര്‍, കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിലെ ചക്രം, ഗ്ളാളിയാര്‍ കോട്ട തുടങ്ങിയ കാഴ്ച അനുഭവങ്ങള്‍, കടുവയും മയിലും ആനയും അടങ്ങിയ ജീവി വര്‍ഗങ്ങളുടെ ജീവസുറ്റ കോണ്‍ക്രീറ്റ് ശില്‍പങ്ങള്‍, തുണിത്തരങ്ങളും പാദരക്ഷകളും ആഭരണങ്ങളും ആയുര്‍വേദ ഉല്‍പന്നങ്ങളും നിറഞ്ഞ സ്റ്റാളുകള്‍, ഇന്ത്യയുടെ ഭക്ഷണ രുചി ഭേദങ്ങള്‍... ദുബൈ ഗ്ളോബല്‍ വില്ളേജിലെ ഇന്ത്യന്‍ പവലിയന്‍ കാഴ്ചയുടെ വൈവിധ്യമാണ് സന്ദര്‍ശകര്‍ക്ക് പകര്‍ന്നു നല്‍കുന്നത്. 1,23,848 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പവലിയനിലൂടെ കടന്നുപോകുമ്പോള്‍ ഇന്ത്യയിലൂടെ യാത്ര ചെയ്യുന്ന അനുഭവമാണ് സന്ദര്‍ശകര്‍ക്ക് പകര്‍ന്ന് നല്‍കുന്നത്. 348 സ്റ്റാളുകളും വീതിയേറിയ നടപ്പാതകളും കമനീയ കവാടങ്ങളും എല്ലാം ചേര്‍ന്ന് പവലിയന്‍ വിസ്മയം തീര്‍ക്കുന്നുണ്ട്. ഇന്ത്യയുടെ പ്രൗഢമായ പൈതൃകം വിളിച്ചോതുന്ന രീതയിലാണ് ഗ്ളോബല്‍ വില്ളേജില്‍ ഇന്ത്യന്‍ പവലിയന്‍ ഒരുക്കിയിരിക്കുന്നത്. 70 രാജ്യങ്ങളില്‍ നിന്നുള്ള 32 പവലിയനുകളില്‍ വലിപ്പമേറിയ ഇന്ത്യന്‍ പവലിയനില്‍ മുന്‍വര്‍ഷങ്ങളിലെ പോലെ
നിലയ്ക്കാത്ത വിനോദവിസ്മയങ്ങള്‍ക്കൊപ്പം ആരെയും ആകര്‍ഷിക്കുന്ന പുതുകാഴ്ചകളും വൈവിധ്യങ്ങളുമുണ്ട്.
കഴിഞ്ഞ സീസണുകളിലെ മികച്ച വിജയം കണക്കിലെടുത്തും അതിഥികളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചും ഈ വര്‍ഷം പവലിയന്‍ കൂടുതല്‍ വൈവിധ്യപൂര്‍ണമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ പവലിയനിലെ ഓരോ വിഭാഗവും സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത് കമനീയമായ കവാടങ്ങളും കടുവകളും മയിലുകളും ആനകളും മ്യൂസിക്കല്‍ ഫൗണ്ടനുകളുമായാണ്. കൊത്തുപണികളും ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പൗരാണിക സ്മാരകങ്ങളുടെ കാഴ്ചപ്പൊക്കമേറിയ സംഗമവും പവലിയനിലുണ്ട്.
വൈകാതെ പവലിയനില്‍ തുറക്കുന്ന സ്പെഷ്യല്‍ ഹെറിറ്റേജ് വില്ളേജ് ഏതൊരാള്‍ക്കും ഇന്ത്യന്‍ പൗരാണികതയുടെ ആഴം അടുത്തറിയാനുപകരിക്കും. ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ കലാകാരന്‍മാരും എത്തുന്നുണ്ട്. ഗായിക ശ്രേയ ഘോഷാല്‍, തുകല്‍ വാദ്യകുലപതിയും ഡ്രമ്മറുമായ ആനന്ദ് ശിവമണി, തൈക്കൂടം ബ്രിഡ്ജ്, 15 ഇന്ത്യന്‍ ഭാഷകളില്‍ പാടുന്ന സോളോ ആര്‍ട്ടിസ്റ്റ് ചാള്‍സ് ആന്‍റണി തുടങ്ങിയവര്‍
ഗ്ളോബല്‍ വില്ളേജിലെ പ്രധാന സാംസ്കാരിക വേദിയിലത്തെും. സി.വി.എന്‍ കളരിപ്പയറ്റ് കളരിയിലെ അഭ്യാസികള്‍ ഗ്ളോബല്‍ വില്ളേജില്‍ മെയ്യും ആയുധങ്ങളും കൊണ്ട് അഭ്യാസ പ്രകടനങ്ങള്‍ തീര്‍ക്കും. ഇതുകൂടാതെ, കളരി- മര്‍മ്മാണി മസാജ് ആവശ്യമുള്ളവര്‍ക്കായി ഇതാദ്യമായി ഇന്ത്യന്‍ പവലിയനില്‍ വിദഗ്ധസേവനം നല്‍കുന്ന പ്രത്യേക സ്റ്റാളും ഉണ്ടാകും. സന്ദര്‍ശകരുടെ പ്രതിഭ തെളിയിക്കുന്ന മത്സരങ്ങളും
ഷോകളും ദിവസവും വൈകുന്നേരം ആറ് മുതല്‍ പത്ത് വരെ ഒരുക്കിയിട്ടുണ്ട്. ഗായകരായ നജിം അര്‍ഷാദ്, ബിജു നാരായണന്‍, അതിവേഗ ചിത്രകാരന്‍ വിലാസ് നിയിക്കിന്‍െറയും പരിപാടികളും നടക്കും. യു.എ.ഇ ദേശീയ ദിനം, ക്രിസ്മസ്, ഇന്ത്യന്‍ റിപ്പബ്ളിക് ദിനം എന്നിവയിലെല്ലാം പവലിയന്‍ കൂടുതല്‍ വര്‍ണശബളമാകും.
കോട്ടയം രാമപുരത്തെ മത്തേിരിയെന്ന കൊച്ചുഗ്രാമത്തില്‍ നിന്ന് ഉയര്‍ന്ന ശ്രീകുമാറിന്‍െറ നേതൃത്വത്തില്‍ മാക് ഇവന്‍റ്സാണ് പവലിയന്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 165ലധികം പേര്‍ ദിവസവും 16 മണിക്കൂറിലധികം നാല് മാസത്തോളം ജോലിയെടുത്താണ് പവലിയന്‍ പൂര്‍ത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.