ഷാര്‍ജ: സെന്‍സസ് കണക്കെടുക്കാനത്തെിയവരെ കണ്ട് സി.ഐ.ഡികളാണെന്ന് തെറ്റിദ്ധരിച്ച് കെട്ടിടത്തില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു. ഷാര്‍ജ മുവൈലയിലാണ് സംഭവം. 31 കാരനായ ബംഗ്ളാദേശ് സ്വദേശിയാണ് മരിച്ചത്. ഷാര്‍ജയില്‍ നടന്നുകൊണ്ടിരിക്കുന്ന കാനേഷുമാരി കണക്കെടുപ്പിന്‍െറ ഭാഗമായാണ് ഒൗദ്യോഗിക സംഘം ഇയാളുടെ അപാര്‍ട്മെന്‍റിലത്തെിയത്. വാതിലിന് മുട്ടിയപ്പോള്‍ തുറന്നെങ്കിലും പേരും ഐ.ഡിയും ചോദിച്ചതോടെ അകത്തേക്ക്പോയ യുവാവി ജനലിലൂടെ താഴേക്ക് ചാടുകയായിരുന്നെന്ന് പൊലീസിനെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. സമീപത്തു വസിക്കുന്നവര്‍ നോക്കിനില്‍ക്കെയാണ് ഇയാള്‍ ചാടിയത്.
ഈ മാസം ആദ്യം സെന്‍സസ് സംഘത്തെ തെറ്റിദ്ധരിച്ച് 57 കാരനായ ഇന്ത്യന്‍ സ്വദേശിയും കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചിരുന്നു. അല്‍ബുത്തീനയിലെ അപാര്‍ട്മെന്‍റിലായിരുന്നു സംഭവം. അനധികൃത താമസക്കാരാണ് അറസ്റ്റ് ഭയന്ന് അതിസാഹസികതക്ക് മുതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.