ദുബൈ: ലോക എക്സ്പോ 2020നുള്ള ആതിഥേയ നഗരമായി ദുബൈയെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. പാരീസില്‍ നടന്ന അന്താരാഷ്ട്ര ഡി എക്സ്പോസിഷന്‍സ് ബ്യൂറോ (ബി.ഐ.ഇ) യുടെ 158ാമത് പൊതു സഭയിലാണ് ഒൗദ്യോഗിക പ്രഖ്യാപനമുണ്ടായത്.
ഒൗദ്യോഗിക എക്സ്പോ പതാക എമിറേറ്റ്സ് ഗ്രൂപ്പിന്‍െറയും എക്സ്പോ 2020 ദേശീയ ഉന്നത സമിതിയുടെയും ചെയര്‍മാനായ ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല്‍ മക്തും ബി.ഐ.ഇ പ്രസിഡന്‍റില്‍ നിന്ന് ഏറ്റുവാങ്ങി.
ഈ ദിവസം ദുബൈക്ക് ചരിത്രദിനമാണെന്ന് ചടങ്ങില്‍ സംബന്ധിച്ച യു.എ.ഇ സഹമന്ത്രി റീം ഇബ്രാഹിം അല്‍ ഹാശിമി അഭിപ്രായപ്പെട്ടു. ലോക എക്സ്പോ 2020നുള്ള ഉന്നതതല സമിതി മാനേജിങ് ഡയറക്ടര്‍ കൂടിയാണ് റീം അല്‍ ഹാശിമി.
എക്സ്പോ 2020 ദുബൈയിലായിരിക്കുമെന്ന തീരുമാനം 2013ല്‍ തന്നെ പുറത്തുവന്നിരുന്നെങ്കിലും ഇതിന്‍െറ ഒൗദ്യോഗിക പ്രഖ്യാപനമാണ് ബുധനാഴ്ച ഉണ്ടായത്.
2200 കോടി ദിര്‍ഹമാണ് 2020ലെ ലോക പ്രദര്‍ശന മേളക്കായി ദുബൈ ചെലവാക്കുകയെന്ന് റീം അല്‍ ഹാശ്മി പറഞ്ഞു.
ഒരപാട് കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ടെന്നും ഒരുപാട് കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും ദുബൈയെ എക്സ്പോ വേദിയായി തീരുമാനിച്ചത് മുതല്‍ ജോലികള്‍ മുടക്കമില്ലാതെ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.