ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം കുതിരയോട്ട മത്സരത്തിലണിയുന്ന ഹെല്‍മറ്റുകളിലൊന്ന് കഴിഞ്ഞദിവസം ലേലം ചെയ്തു. അല്‍ ജലീല ഫൗണ്ടേഷന്‍െറ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടത്തെുന്നതിന്‍െറ ഭാഗമായി നടന്ന ലേലത്തില്‍ ഹെല്‍മറ്റിന് 2.40 കോടി ദിര്‍ഹം (ഏകദേശം 42 കോടി രൂപ)വില ലഭിച്ചതായി ഫൗണ്ടേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.2012ലെ ലോക കുതിരയോട്ട മത്സരത്തില്‍ വിജയിക്കുമ്പോള്‍ ശൈഖ് മുഹമ്മദ് ധരിച്ച ഹെല്‍മറ്റാണിത്. ഇതുള്‍പ്പെടെ നിരവധി വസ്തുക്കളാണ് ഫൗണ്ടേഷന്‍െറ ധനശേഖരണാര്‍ഥം ചൊവ്വാഴ്ച രാത്രി നടത്തിയ ലേലത്തില്‍ വിറ്റഴിച്ചത്. ലേലത്തില്‍ ശൈഖ് മുഹമ്മദ് പങ്കെടുത്തിരുന്നു.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം 2014ല്‍ നോര്‍മാന്‍ഡിയില്‍ നടന്ന ലോക അശ്വഭ്യാസ ഗെയിംസിലെ വിജയവേളയില്‍ ധരിച്ച ജീനി 24 ലക്ഷം ദിര്‍ഹത്തിന് ലേലത്തില്‍ പോയി.
ഏറ്റവും വലിയ രണ്ടാമത്തെ തുക കിട്ടിയത് ശൈഖ് സായിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ വാഹന നമ്പറിനാണ്. 0 കോഡില്‍ നമ്പര്‍ 9 രേഖപ്പെടുത്തിയ നമ്പര്‍ പ്ളേറ്റിന് 2.39 കോടി ദിര്‍ഹമാണ് ലഭിച്ചത്. ഇതാദ്യമായാണ് ദുബൈയിലെ ഒറ്റക്ക നമ്പര്‍ നമ്പര്‍ പ്ളേറ്റ് ലേലം ചെയ്യുന്നത്.
ഒരു അറേബ്യന്‍ കുതിര, 300 വര്‍ഷം പഴക്കമുള്ള ഖുര്‍ആന്‍, ശില്‍പം, ടൈം പീസുകള്‍, ഇത്തിസാലാത്തിന്‍െറ പ്രത്യേക ടെലിഫോണ്‍ നമ്പറുകള്‍ എന്നിവയും ലേലത്തില്‍ വലിയ തുകകള്‍ക്ക് വിറ്റുപോയി. മൊത്തം അഞ്ചു കോടിയോളം ദിര്‍ഹമാണ് ലേലത്തില്‍ ലഭിച്ചത്.
വൈദ്യ ഗവേഷണ രംഗത്തും പാവങ്ങള്‍ക്ക് ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതിലുമാണ് അല്‍ ജലീല ഫൗണ്ടേഷന്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.