ഷാര്‍ജ: കഴിഞ്ഞദിവസം അന്തരിച്ച ഷാര്‍ജ രാജകുടുംബാംഗവും ഷാര്‍ജ നീതിന്യായ വകുപ്പ് ചെയര്‍മാനുമായിരുന്ന ശൈഖ് ഹമദ് ബിന്‍ മാജിദ് അല്‍ ഖാസിമി( 80)യുടെ മൃതദേഹം ബുധനാഴ്ച ഖബറടക്കി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഷാര്‍ജയില്‍ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ ദു:ഖാചരണം വ്യാഴാഴ്ച കൂടിയുണ്ടാകും.
ഷാര്‍ജ രാജകുടുംബാംഗങ്ങളില്‍ പ്രമുഖനായ ശൈഖ് ഹമദ് ബിന്‍ മാജിദ് അല്‍ ഖാസിമി തിങ്കളാഴ്ച രാത്രി കോഴിക്കോട് മിംസ് ആസ്പത്രിയിലാണ് അന്തരിച്ചത്. ശൈഖ് ഹമദ് ബിന്‍ മാജിദ് അല്‍ ഖാസിമി നിര്യാതനായ വിവരം സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ ഓഫിസാണ് അറിയിച്ചത്. കേരളത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രത്യേക വിമാനത്തില്‍ ഷാര്‍ജയിലത്തെിച്ച മൃതദേഹം ബുധനാഴ്ച രാവിലെ അല്‍ ജുബൈല്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഷാര്‍ജ കിംഗ് ഫൈസല്‍ മസ്ജിദില്‍ നടന്ന മയ്യത്ത് നമസ്കാരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. ദുഖാചരണത്തിന്‍്റെ ഭാഗമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുകയും മറ്റു പരിപാടികള്‍ മാറ്റി വെക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ: ശൈഖ ഹിസ്സ. മക്കള്‍: ശൈഖ് സഊദ്, പരേതനായ ശൈഖ് സഖര്‍, ശൈഖ് മാജിദ്, ശൈഖ് ശിഹാബ്, ശൈഖ ഹിന്ദ്, ശൈഖ ഹൈഫ, ശൈഖ അംന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.