അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവം  ഏപ്രില്‍ 27 മുതല്‍ മെയ് മൂന്ന് വരെ 

അബൂദബി: അബൂദബി വിനോദസഞ്ചാര- സാംസ്കാരിക അതോറിറ്റി സംഘടിപ്പിക്കുന്ന അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവം ഏപ്രില്‍ 27 മുതല്‍ മെയ് മൂന്ന് വരെ അബൂദബി നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടക്കും. അറബ്- അന്താരാഷ്ട്ര ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്ന പുസ്തകോത്സവത്തിലെ പേഴ്സണാലിറ്റി ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തിരിക്കുന്നത് അറബ്- ഇസ്ലാമിക് ചിന്തകനായ ഇബ്നു റുഷ്ദിനെയാണ്. ഇറ്റലിയാണ് ബഹുമാനിത രാഷ്ട്രം.  ഇബ്നു റുഷ്ദിന്‍െറ ജീവിതവും പാരമ്പര്യവും സംഭാവനകളും വിവരിക്കുന്ന പ്രത്യേക പവലിയനും മേളയിലുണ്ടാകും. ഇബ്നു റുഷ്ദിന്‍െറ സ്വഭാവവും സ്വാധീനവും പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യുന്ന പ്രദര്‍ശനവും സാംസ്കാരിക പരിപാടിയും കുട്ടികള്‍ക്കായി പ്രത്യേക പരിപാടിയും ഒരുക്കുന്നുണ്ട്. 
ഇറ്റലി പാചക മൂലയും കലാകാരന്‍മാരുടെ മൂലയും ഒരുക്കുന്നുണ്ട്. ഇതിലൂടെ ഇമാറാത്തികളും ഇറ്റാലിയന്‍സുമായുള്ള സാംസ്കാരിക സംവാദവും നടക്കും.  ഇറ്റാലിയന്‍ എഴുത്തുകാര്‍, കവികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങള്‍ക്കൊപ്പം ശാസ്ത്ര- സാഹിത്യ രചനകളും പ്രത്യേക പവലിയനിലുണ്ടാകും.   
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ രക്ഷാകര്‍തൃത്വത്തിലാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.           

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.