ദുബൈയില്‍ അപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 1.15 കോടി നഷ്ടപരിഹാരം

ദുബൈ: വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ഒരു കോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ കോടതി അപ്പീല്‍ കോടതി വിധി. തൃശൂര്‍, അയ്യന്തോള്‍  ശ്രീധരന്‍ ഗോപാലന്‍ നായര്‍ക്ക് അനുകൂലമായാണ് വിധി. ദുബൈ അല്‍ഖൂസിലെ ഒരു വര്‍ക്ക് ഷോപ്പില്‍ സൂപ്പര്‍വൈസറായിരുന്ന ശ്രീധരനെ 2014 ഫ്രെബ്രുവരിയില്‍ ജോലി സ്ഥലത്തുനിന്നും രാത്രി വീട്ടിലേക്ക് പോകുമ്പോള്‍ പാക്കിസ്താനി ഓടിച്ച കാര്‍  ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ നട്ടെല്ലിനും ഇടതു കാലിനും വലതു കാലിനും സാരമായ പരിക്കേറ്റു. ദുബൈയിലെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീധരനെ പല ശസ്ത്രക്രിയകള്‍ക്കും വിധേയനാക്കി. 15 ദിവസത്തിന് ശേഷം തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. നാട്ടിലെ ചികിത്സകള്‍ കഴിഞ്ഞ 2015 സെപ്റ്റംബറില്‍ തിരിച്ച് ദുബൈയിലത്തെിയ ശ്രീധരന്‍  സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍റ് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളിയുടെ നിയമോപദേശത്തിന്‍െറ അടിസ്ഥാനത്തില്‍ 15 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദുബൈ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. പ്രാഥമിക കോടതി രണ്ടു ലക്ഷം ദിര്‍ഹമാണ് നഷ്ടപരിഹാരം വിധിിച്ചത്. എന്നാല്‍ ഇതിനെതിരെ അഭിഭാഷകന്‍ അപ്പീല്‍ ഫയല്‍ ചെയ്തു. അപ്പീല്‍ കോടതി ശ്രീധരന്‍െറ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അംഗവൈകല്യത്തിന്‍െറ വ്യാപ്തിയും  പരിഗണിക്കുകയും നഷ്ടപരിഹാരത്തുകയായി 6.30 ലക്ഷം ദിര്‍ഹം നല്‍കാന്‍ എതിര്‍കക്ഷിയായ ദഫ്റാ ഇന്‍ഷുറന്‍സിനെതിരെ വിധിക്കുകയായിരുന്നു. തുക മതിയായതല്ല എന്നുകാണിച്ച് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് അഡ്വ. ഷംസുദ്ദീന്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.