അബൂദബി: എഴുത്തിന്‍െറ വഴികളുടെ ആഘോഷവുമായി 26ാമത് അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവം ഏപ്രില്‍ 27 മുതല്‍ നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടക്കും. 63 രാജ്യങ്ങളില്‍ നിന്നുള്ള 1200 പ്രദര്‍ശകരും 600 എഴുത്തുകാരും 20 കലാകാരന്‍കാരും പങ്കെടുക്കുന്ന പുസ്തകോത്സവം വായനാ വര്‍ഷം ആഘോഷിക്കുന്ന യു.എ.ഇക്ക് പുത്തനുണര്‍വ് പകര്‍ന്നുനല്‍കും. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ രക്ഷാകര്‍തൃത്വത്തില്‍ അബൂദബി വിനോദ സഞ്ചാര- സാംസ്കാരിക അതോറിറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ രചനയുടെ വൈവിധ്യ മേഖലകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുസ്തകോത്സവത്തിന്‍െറ രജത ജൂബിലി ആഘോഷിച്ചതിനേക്കാള്‍ കുടുതല്‍ സ്ഥലമാണ് വായനാ വര്‍ഷം പ്രമാണിച്ച് ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത്. 31962 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് പ്രദര്‍ശനം നടക്കുക. പ്രമുഖ അറബ്- അന്താരാഷ്ട്ര കവികള്‍, എഴുത്തുകാര്‍, ചിന്തകര്‍, കലാകാരന്‍മാര്‍ തുടങ്ങിയവര്‍ പുസ്തകോത്സവത്തിനത്തെും. ഈ വര്‍ഷത്തെ ബഹുമാനിത രാഷ്ട്രമായി തെരഞ്ഞെടുക്കപ്പെട്ട ഇറ്റലിയില്‍ നിന്ന് നിരവധി സൃഷ്ടികളും സാഹിത്യകാരന്‍മാരും അബൂദബിയിലേക്ക് എത്തുന്നുണ്ട്. സാഹിത്യവും സംസ്കാരവും അടക്കം വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും നടക്കും. അറബിക്- ഇസ്ലാമിക് ചിന്തകന്‍ ഇബ്നു റുഷ്ദ് ആണ് പുസ്തകോത്സവത്തിലെ പേഴ്സനാലിറ്റി ഓഫ് ദ ഇയര്‍. 500 സാംസ്കാരിക പരിപാടികളും പുസ്തകോത്സവത്തിന്‍െറ ഭാഗമായി നടക്കുന്നുണ്ട്. ഏപ്രില്‍ 27ന് രാവിലെ 11 മുതലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശം അനുവദിക്കുക. മേയ് മൂന്ന് വരെ ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരെയായിരിക്കും പ്രവേശം. വെള്ളിയാഴ്ച വൈകുന്നേരം നാല് മുതല്‍ രാത്രി പത്ത് വരെയാണ് പ്രവേശം.
വായന പ്രോത്സാഹിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പുസ്തകം
അബൂദബി: അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍െറ ഭാഗമായി യുവതലമുറയിലും കുട്ടികളിലും വായന പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി അബൂദബി വിനോദ സഞ്ചാര- സാംസ്കാരിക അതോറിറ്റി പുസ്തകങ്ങള്‍ ലഭ്യമാക്കുന്നു. പുസ്തകോത്സവത്തെ സാംസ്കാരിക സംവാദത്തിന്‍െറ കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യവും കൂടി വിദ്യാര്‍ഥികള്‍ക്ക് പ്രധാന രചനകള്‍ കൈമാറുന്നതിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. സ്കുള്‍- കോളജ് വിദ്യാര്‍ഥികള്‍ക്ക് പുതിയ വിവരങ്ങള്‍ ലഭ്യമാക്കുകയും എഴുത്തിന്‍െറ വഴികളിലേക്ക് ആകര്‍ഷിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. ഇതിന്‍െറ ഭാഗമായി 50 ലക്ഷം ദിര്‍ഹം വരുന്ന കൂപ്പണുകള്‍ സ്കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും വിതരണം ചെയ്തു. പുസ്തകോത്സവത്തിന്‍െറ ഗുണം വിദ്യാര്‍ഥികളിലേക്കും യുവതലമുറയിലേക്കും നേരിട്ട് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യുവ സമൂഹത്തിന് പുസ്തകങ്ങളിലേക്ക് എത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും ശാസ്ത്രീയ അവബോധം സൃഷ്ടിക്കുകയും വായന ദിനചര്യയുടെ ഭാഗമായി മാറ്റുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അബൂദബി വിനോദ സഞ്ചാര സാംസ്കാരിക അതോറിറ്റി ലൈബ്രറി മാനേജ്മെന്‍റ് ഡയറക്ടര്‍ അബ്ദുല്ല മാജിദ് അല്‍ അലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.