ദുബൈ: സംശയകരമായ പ്രവര്‍ത്തനങ്ങള്‍ പൊലീസിനെ അറിയിക്കാനുള്ള ദുബൈ പൊലീസിന്‍െറ ആപ്ളിക്കേഷനായ ‘പൊലീസ് ഐ’ വഴി ലഭിച്ചത് 500ഓളം വിവരങ്ങള്‍. സംശയകരമായ സാഹചര്യത്തില്‍ കണ്ടത്തെിയ വാഹനങ്ങളെ സംബന്ധിച്ച വിവരങ്ങളാണ് ഏറ്റവും കൂടുതല്‍. 10 ലക്ഷത്തോളം പേര്‍ ഇതുവരെ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.
ഈയിടെ ആപ്പ് നവീകരിച്ച് പുറത്തിറക്കിയിരുന്നു. ആന്‍ഡ്രോയിഡ്, ഐഫോണ്‍ പ്ളാറ്റ്ഫോമുകളില്‍ ആപ്ളിക്കേഷന്‍ പ്രവര്‍ത്തിക്കും. അറബി, ഇംഗ്ളീഷ്, ഫ്രഞ്ച്, റഷ്യന്‍, ജര്‍മന്‍, ചൈനീസ് ഭാഷകളില്‍ ലഭ്യമാണ്. അനധികൃതമായി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത് കൊടുക്കുക, മദ്യവും മയക്കുമരുന്നും വില്‍പന, നാടകുത്ത്, അനധികൃത കൂട്ടംചേരല്‍, പൊതുമുതല്‍ നശീകരണം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ആപ്പിലൂടെ പൊലീസിന് കൈമാറാം. വിവരം നല്‍കുന്നവരെ ചോദ്യം ചെയ്യുകയോ അവരെക്കുറിച്ച വിവരങ്ങള്‍ പരസ്യമാക്കുകയോ ചെയ്യില്ളെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.