മേയില്‍ ഇന്ധന വില കൂടും

ദുബൈ: യു.എ.ഇ ആഭ്യന്തരവിപണിയില്‍ മെയ് മാസത്തില്‍  ഇന്ധനവിലയില്‍ നേരിയ വര്‍ധനവുണ്ടാകും. പെട്രോള്‍ വില ലിറ്ററിന് 16 ഫില്‍സ് വര്‍ധിപ്പിച്ചപ്പോള്‍ ഡീസലിന്‍െറ വില നാല് ഫില്‍സ് കൂട്ടി.
മേയ് ഒന്ന് മുതല്‍ സൂപ്പര്‍ പെട്രോളിന്‍്റെ വില 1.62 ദിര്‍ഹത്തില്‍ നിന്ന് 1.78 ദിര്‍ഹവും സ്പെഷല്‍ പെട്രോളിന് 1.51 ദിര്‍ഹത്തില്‍ നിന്ന് 1.67 ദിര്‍ഹവും  ഇ പ്ളസ് പെട്രോളിന് 1.44 ദിര്‍ഹത്തില്‍ നിന്ന് 1.60 ദിര്‍ഹമായും വര്‍ധിപ്പിച്ചു.
ഡീസല്‍ വില 1.56 ഫില്‍സില്‍ നിന്ന 1. 60 ദിര്‍ഹമാകും.
അന്താരാഷ്ട്ര വിപണിയലെ എണ്ണവിലക്ക് അനുസൃതമായി ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നതിന് നിയമിച്ച സമിതിയാണ്  പുതിയ വില നിശ്ചയിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലുണ്ടായ നേരിയ വര്‍ധനവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്.
കഴിഞ്ഞവര്‍ഷം ജൂലൈ മുതലാണ് യു എ ഇയില്‍ എണ്ണവില നിയന്ത്രണവും സബ്സിഡിയും  എടുത്തുകളഞ്ഞത്. പിന്നീട് ഓരോമാസവും അന്താരാഷ്ട്ര വിലക്ക് അനുസരിച്ച് ഇന്ധനവില പുതുക്കി നിശ്ചയിക്കുകയാണ്.  50 ലിറ്റര്‍ ശേഷിയുള്ള സാധാരണകാറുകളില്‍ പെട്രോളടിക്കാന്‍ അടുത്തമാസം ഉപഭോക്താക്കള്‍ എട്ട് ദിര്‍ഹം അധികം നല്‍കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.