മരിച്ചയാളെ തിരിച്ചറിയാൻ സഹായം അഭ്യർഥിച്ച്​ ദുബൈ പൊലീസ്​

ദുബൈ: എമിറേറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്യക്​തിയെ തിരിച്ചറിയാൻ സഹായം അഭ്യർഥിച്ച്​ ഖിസൈസ്​ പൊലീസ്​. അൽ മുഹൈസിന 2ൽ മരിച്ച നിലയിൽ കണ്ടെത്തി​യ വ്യക്​തിയെ കുറിച്ച്​ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഖിസൈസ്​ പൊലീസ്​ സ്​റ്റേഷന്​ കൈമാറുകയോ കോൾ സെന്‍റർ നമ്പറായ 901ലോ അറിയിക്കണമെന്ന്​ ദുബൈ പൊലീസ്​ അഭ്യർഥിച്ചു.

ദുബൈക്ക്​ പുറത്ത്​ നിന്ന്​ വിളിക്കുന്നവർ 04 എന്ന ഏരിയ കോഡ്​ കൂടി ചേർക്കണം. മൃതദേഹത്തിൽ നിന്ന്​ താമസ രേഖകളൊന്നും കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ്​ അഭ്യർഥന. മരണ കാരണം കണ്ടെത്താനായി മൃതദേഹം ജനറൽ ഡിപാർട്ട്​മെന്‍റ്​ ഓഫ്​ ഫോറൻസിക്​ ആൻഡ്​ ക്രിമിനോളജിക്ക്​ കൈമാറിയിരിക്കുകയാണ്​.

Tags:    
News Summary - Dubai Police asked for help in identifying the deceased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.